തിരുവനന്തപുരം: തമിഴ്നാട് തെങ്കാശിയിൽ നിന്ന് പച്ചക്കറികൾ എത്തിച്ച് വിതരണം ചെയ്തു തുടങ്ങിയതോടെ അടുത്തയാഴ്ച മുതൽ പൊതുവിപണിയിൽ പച്ചക്കറി വില കുറയുമെന്ന പ്രതീക്ഷയിൽ ഹോർട്ടികോർപ്പ്. ഒരാഴ്ച മുമ്പാണ് തെങ്കാശിയിൽ നിന്ന് പച്ചക്കറികൾ കർഷകരിൽ നിന്ന് ശേഖരിച്ച് എത്തിച്ചുതുടങ്ങിയത്. ദിവസവും 10 ടൺ പച്ചക്കറിയാണ് തെങ്കാശിയിൽനിന്ന് എത്തിക്കുന്നത്.കഴിഞ്ഞ ദിവസംവരെ ദിവസേന എത്തിച്ചിരുന്ന പച്ചക്കറികൾ ഇന്നലെ മുതൽ ഒന്നിടവിട്ട ദിവസങ്ങളിലാക്കിയിട്ടുണ്ട്. അതേസമയം, പൊതുവിപണിയിൽ പല പച്ചക്കറികൾക്കും വില കൂടിതന്നെ നിൽക്കുകയാണ്. കത്തിരിക്ക- 120, വഴുതന- 110, പയർ- 120, കാരറ്റ്- 110,കാബേജ്- 110, ബീറ്റ് റൂട്ട്- 100, മുരിങ്ങയ്ക്ക- 280, കോവയ്ക്ക-130 എന്നിങ്ങനെയാണ് കിലോയ്ക്ക് വില. ഇതേ ഇനങ്ങൾ 10 മുതൽ 20 രൂപാവരെ വിലക്കുറവിൽ ഹോർട്ടികോർപ്പിൽ വിൽക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |