കാസർകോട്: കേരളത്തിൽ ഭരണത്തുടർച്ച നൽകിയതിന് ജനം ഇന്ന് തലയിൽ കൈവച്ചു പരിതപിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ അമ്മായി അച്ഛന്റെയും മരുമകന്റെയും സർക്കാരാണ്. കേന്ദ്രം നടപ്പാക്കുന്ന ദേശീയ പാതയോരത്ത് മുഴുവൻ അമ്മായി അച്ഛന്റെയും മരുമകന്റെയും പടം വച്ച് ഇത് മുഴുവൻ വികസന നേട്ടമാണെന്ന് വരുത്താനാണ് ശ്രമം. നേരത്തേ കേരളം നൽകിയ ഭക്ഷ്യ ധാന്യങ്ങൾ സ്വന്തം പേരിലുള്ള പടം വച്ച കിറ്റിലിട്ട് നൽകിയാണ് തുടർ ഭരണം നേടിയത്. മുഖ്യമന്ത്രിയും മകളും വാങ്ങിയ മാസപ്പടിയിൽ ശരിയായ വിശദീകരണം നൽകാൻ പോലും പറ്റുന്നില്ല. കേന്ദ്രത്തിൽ മോദി സർക്കാരായതിനാലാണ് മാസപ്പടി വിവാദത്തിലും സ്വർണക്കടത്തിലും അന്വേഷണം പ്രഖ്യാപിച്ചത്. ഗവർണറുടെ സുരക്ഷ ഇനി കേന്ദ്ര സേന നോക്കിക്കൊള്ളും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |