SignIn
Kerala Kaumudi Online
Thursday, 19 February 2026 12.54 AM IST

വിദേശത്തുള്ള കുട്ടികളുടെ സുരക്ഷ മോദി ഗ്യാരന്റി: കേന്ദ്രമന്ത്രി ജയശങ്കർ

Increase Font Size Decrease Font Size Print Page
attingal

തിരുവനന്തപുരം:വിദേശത്ത് പഠിക്കുന്ന കുട്ടികളുടെ സുരക്ഷ പ്രധാനമന്ത്രി നരേന്ദ്ര

മോദിയുടെ കൈകളിൽ ഭദ്രമായിരിക്കും. യുക്രെയിനിൽ, ഇറാക്കിൽ, സിറിയയിൽ, ഇസ്രായേലിൽ,സുഡാനിൽ,ഏറ്റവും ഒടുവിൽ റഷ്യയിൽ നിങ്ങൾ കണ്ടതല്ലേ, ലോകസഭാതിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പര്യടനത്തിനെത്തിയ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ ജന മനസ് തൊട്ടുള്ള പ്രസംഗം.

കേന്ദ്രമന്ത്രിസഭയിലെ സഹപ്രവർത്തകരായ രാജീവ് ചന്ദ്രശേഖറിനും വി.മുരളീധരനും വേണ്ടിയാണ് ജയശങ്കർ എത്തിയത്.കേരളത്തിൽ പ്രചരണത്തിന് വന്നത് രണ്ടു കാര്യങ്ങളാലാണെന്ന് രാവിലെ ഹോട്ടൽ ഹൈസിന്തിൽ നിന്ന് പ്രചരണത്തിനിറങ്ങുമ്പോൾ ജയശങ്കർ പറഞ്ഞു. ഒന്ന് കേരളം രാജ്യത്തെ ഏറ്റവും വലിയ ഗ്ളോബലൈസ്ഡ് സ്റ്റേറ്റാണ്. രണ്ടാമത്തേത് മുരളീധരന് വാക്ക് കൊടുത്തിരുന്നു.എവിടെ മത്സരിച്ചാലും അവിടെ പ്രചരണത്തിനെത്തുമെന്ന്.

തിരുവനന്തപുരം മണ്ഡലത്തിലെ എൻ.ഡി.എ.സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശപത്രികയുമായി ബന്ധപ്പെട്ട റോഡ് ഷോയുമായാണ് ജയശങ്കർ തുടങ്ങിയത്. പേരൂർക്കടയിൽ നിന്ന് കുടപ്പനക്കുന്നിലെ സിവിൽ സ്റ്റേഷൻ വരെ. റോഡിന് ഇരുവശവും ആകാംഷയോടെ നോക്കിനിന്ന നാട്ടുകാരുടെ കൗതുകം ആവേശമായി.തുറന്ന ജീപ്പിൽ നിഷ്കളങ്കമായി ചിരിച്ച് ജനങ്ങളേയും പ്രവർത്തകരേയും അഭിവാദ്യം ചെയ്ത ജയശങ്കർ പറഞ്ഞത് നിങ്ങളുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വോട്ടു ചെയ്യു എന്നാണ്. എവിടെപ്പോയി ജോലി ചെയ്താലും എവിടെ പഠിക്കാൻ പോയാലും അവരുടെ സുരക്ഷ പ്രധാനമന്ത്രി മോദിജി നോക്കിക്കോളും. അത് ഗ്യാരന്റി.

വൈകിട്ടാണ് ആറ്റിങ്ങലിൽ വി.മുരളീധരന്റെ തിരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.അനന്താരം റിസോർട്ട് ഹാളിൽ പ്രവാസികളടങ്ങിയ വൻ ജനക്കൂട്ടം. കഴിഞ്ഞ ദിവസം റഷ്യയിൽ നിന്ന് രക്ഷപ്പെട്ടു വന്ന പ്രിൻസും കുടുംബാംഗങ്ങളും , പ്രിൻസിനൊപ്പം റഷ്യയിൽ അകപ്പെട്ടുപോയ ഡേവിഡിന്റെ കുടുംബവും എത്തിയിരുന്നു.

പണ്ട് വിദേശകാര്യമന്ത്രി ജനങ്ങൾക്ക് അറിയാത്ത ആളായിരുന്നു.ഇന്ന്

നമ്മുടെ വീട്ടിലെ സുരക്ഷ നോക്കുന്നയാളായി മാറിയെന്ന് ആറ്റിങ്ങൽ അമർ ആശുപത്രിയിലെ എം.ഡി. ഡോ. ബി. രാധാകൃഷ്ണൻ നായർ വിശേഷിപ്പിച്ചു. അതിൽ നല്ലൊരു ക്രെഡിറ്റ് വി.മുരളീധരനുമുണ്ടെന്ന് ജയശങ്കർ കൂട്ടിച്ചേർത്തു. ഗൾഫുമായി ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്തുന്നതിൽ വി.മുരളീധരന്റെ പങ്ക് വലുതാണ്.

മൂന്നരക്കോടി ഇന്ത്യക്കാരാണ് പഠിക്കാനും ജോലി ചെയ്യാനും ബിസിനസിനുമായി വിദേശങ്ങളിലുള്ളത്.അവർക്കെല്ലാം അഭിമാനകരമായ ജീവിതമാണ് മോദി സർക്കാർ നൽകുന്നത്. ഇന്ത്യക്കാർക്ക് അഭിമാനത്തോടെ വിദേശത്ത് കഴിയാം. ജയശങ്കർ ഉറപ്പ് നൽകുമ്പോൾ സദസ് നിറുത്താത്ത കൈയ്യടിച്ചു.

TAGS: V MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY