SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.02 PM IST

സർക്കാരിന് താത്പര്യം സ്വകാര്യ ആശുപത്രികളോട്: വി.മുരളീധരൻ

Increase Font Size Decrease Font Size Print Page
v-muraleedharan-

തിരുവനന്തപുരം: കൊല്ലത്ത് ഇ.എസ്.ഐ മെഡിക്കൽ കോളേജ് സ്ഥാപിക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ തടഞ്ഞത് സ്വകാര്യ ആശുപത്രികളോടുള്ള താത്പര്യം കൊണ്ടാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. തൊഴിലാളി സ്‌നേഹം പറയുന്നവരുടെ തൊഴിലാളി വിരുദ്ധതയാണ് ഇതിലൂടെ വ്യക്തമായത്. പാർട്ടി ബന്ധമുള്ള ചില സ്വകാര്യ ആശുപത്രികൾക്ക് വെല്ലുവിളിയാകും എന്നതുകൊണ്ടാണ് ഇ.എസ്‌.ഐ മെഡിക്കൽ കോളേജ്, എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാതിരുന്നത്. 300 പേർക്കെങ്കിലും തൊഴിൽ ലഭിക്കേണ്ടത് പിണറായിയും കൂട്ടരും ഇല്ലാതാക്കി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ബന്ധപ്പെട്ടിട്ടും അനുകൂല നടപടിയെടുത്തില്ല. 600 കോടിയുടെ കേന്ദ്ര ഫണ്ട് തുലച്ചതിൽ ഇടതുപക്ഷത്തിന് എന്താണ് പറയാനുള്ളതെന്ന് ജനത്തിന് അറിയണം. ആഗോള അയ്യപ്പ സംഗമം അയ്യപ്പഭക്തരെ പറ്റിക്കാനാണ് എന്ന് ബി.ജെ.പി നേരത്തെ പറഞ്ഞത് ശരിയെന്ന് ഇപ്പോൾ തെളിഞ്ഞെന്നും വി.മുരളീധരൻ പറഞ്ഞു.

TAGS: V MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY