കോട്ടയം: സംസ്കാരമില്ലാത്ത ആളാണ് സാംസ്കാരിക മന്ത്രിയെന്ന് ബിഷപ്പുമാർക്കെതിരായ പരാമർശത്തിലൂടെ സ്വയം തെളിയിച്ചെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. അത്തരമൊരാളെ മന്ത്രിസഭയിൽ വച്ചിരിക്കുന്നത് പിണറായി സർക്കാരിന്റെ പൊതുനയമാണ്.
കൂടുതൽ ഗുണ്ടായിസം കാണിക്കുന്നവരേയും അസഭ്യം പറയുന്നവരെയുമാണ് മന്ത്രിസഭയിൽ എടുക്കുന്നത്. കേരളകോൺഗ്രസിന് എമ്മിന് കാര്യമായി ഒന്നും പ്രതികരിക്കാൻ കഴിയില്ല. കേരള കോൺഗ്രസിന്റെ അവസ്ഥ പാലായിലെ വേദിയിൽ തന്നെ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |