തിരുവനന്തപുരം :ആൾ ഇന്ത്യാ ബാക്ക് വേഡ് ക്ളാസ്സസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി വി.ആർ.ജോഷിയെ ദേശീയ പ്രസിഡന്റ് റിട്ട.ജസ്റ്റിസ് വി.ഈശ്വരയ്യ നിയമിച്ചു.സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് സ്ഥാപക ഡയറക്ടറായ ജോഷി സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഡയറക്ടർ, പരിവർത്തിത ക്രൈസ്തവ വിഭാഗ വികസന കോർപ്പറേഷന്റെയും,മൺപാത്ര നിർമ്മാണ വിപണന ക്ഷേമ കോർപ്പറേഷന്റെയും മാനേജിങ് ഡയറക്ടർ പദവികളും വഹിച്ചു.ശ്രീനാരായണ സാംസ്കാരിക സമിതി ജനറൽ സെക്രട്ടറി,എസ്.എൻ.ഡി.പി യോഗം ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.ഫോറം
ഫോർ എൻഫോഴ്സ്മെന്റ് ഒഫ് സോഷ്യൽ ജസ്റ്റിസ് കോ-ഓർഡിനേറ്ററാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |