SignIn
Kerala Kaumudi Online
Thursday, 19 September 2024 3.59 PM IST

ആപ്പിന് ആരോ 'ആപ്പ്' വച്ചെന്ന് വി. ശിവൻകുട്ടി

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: ഡൽഹിയിലെ വിദ്യാഭ്യാസ മോഡൽ കേരളത്തിൽ നടപ്പിലാക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഡൽഹി സർക്കാർ സ്‌കൂൾ സന്ദർശിച്ചെന്ന ആം ആദ്മിയുടെ വാദം തെറ്റെന്ന് മന്ത്രി വി.ശിവൻകുട്ടി. ഡൽഹി മാതൃക പഠിക്കാൻ കേരളത്തിൽ നിന്നാരെയും പൊതുവിദ്യാഭ്യാസ വകുപ്പ് അയച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ആപ്പിന് ആരോ 'ആപ്പ്' വച്ചതാണെന്ന് തോന്നുന്നു എന്ന് പറഞ്ഞുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് വി.ശിവൻകുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.. കുറച്ചു ദിവസം മുമ്പ് കേരള മാതൃക പഠിക്കാൻ വന്ന ഡൽഹിക്കാർക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തിട്ടുണ്ട്. എന്നാൽ ഡൽഹിയിൽ ആം ആദ്മി എം.എൽ. എ സ്വീകരിച്ചത് ആരെയാണെന്ന് അറിയാൻ താല്പര്യമുണ്ടെന്നും വി.ശിവൻകുട്ടി പറഞ്ഞു. പിന്നാലെ , നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി ആം ആദ്മി തന്നെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SIVANKUTTY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.