SignIn
Kerala Kaumudi Online
Thursday, 19 September 2024 1.29 AM IST

കൊവിഡ് വന്നവർക്ക് കരുതൽ ഡോസ് മൂന്ന് മാസം കഴിഞ്ഞ്

Increase Font Size Decrease Font Size Print Page
vacc

ന്യൂഡൽഹി: കൊവിഡ് ബാധിച്ചാൽ രോഗമുക്തി നേടി മൂന്നു മാസം കഴിഞ്ഞേ വാക്സിൻ എടുക്കാവൂ എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി. രണ്ടു ഡോസ് എടുത്ത ശേഷം കരുതൽ ഡോസ് കാത്തിരിക്കുന്നവർക്കും ഇതു ബാധകമാണ്.

ജനുവരി 10ന് ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും ഗുരുതര രോഗമുള്ള 60വയസു കഴിഞ്ഞവർക്കും കരുതൽ ഡോസ് തുടങ്ങുകയും രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാവുകയും ചെയ്‌ത സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി വികാസ് ശീൽ കത്തയച്ചത്. പരിശോധനയിൽ കൊവിഡ് ബാധ തെളിഞ്ഞാൽ വാക്‌സിനേഷൻ മൂന്നുമാസത്തേക്ക് മാറ്റിവയ്ക്കണമെന്നാണ് ദേശീയ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പിന്റെ ശുപാർശ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VACCINATION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.