SignIn
Kerala Kaumudi Online
Saturday, 25 April 2026 10.34 PM IST

45 ന് മുകളിലുള്ളവർക്ക് വാക്സിൻ ഇന്നുമുതൽ, 45 ദിവസംകൊണ്ട് പൂർത്തിയാക്കും

Increase Font Size Decrease Font Size Print Page

vacine

തിരുവനന്തപുരം: സംസ്ഥാനത്ത് 45 വയസിനു മുകളിലുള്ള എല്ലാവർക്കും ഇന്നുമുതൽ കൊവിഡ് വാക്‌സിൻ നൽകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഓൺലൈൻ മുഖേനയും ആശുപത്രിയിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്തും വാക്‌സിൻ സ്വീകരിക്കാം. തിരക്ക് ഒഴിവാക്കാൻ ഓൺലൈൻ രജിസ്റ്റർ ചെയ്ത് വാക്‌സിനെടുക്കുന്നതാണ് ഉചിതം. www.cowin.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം.

45 നു മുകളിൽ പ്രായമുള്ളവർക്ക് 45 ദിവസം കൊണ്ട് വാക്‌സിനേഷൻ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും. കേന്ദ്ര, സംസ്ഥാന സർക്കാർ ആശുപത്രികൾ, സർക്കാർ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വാക്‌സിനേഷൻ ലഭ്യമാണ്.

സംസ്ഥാനത്ത് 9,51,500 ഡോസ് വാക്‌സിനും കൂടി എത്തും. തിരുവനന്തപുരത്ത് 4,40,500 ഡോസും എറണാകുളത്ത് 5,11,000 ഡോസും എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. അടുത്ത ദിവസങ്ങളിൽ കോഴിക്കോട്ടും വാക്‌സിൻ എത്തും.

ഇതുവരെ 35 ലക്ഷം

സംസ്ഥാനത്ത് ഇതുവരെ 35,01,495 ഡോസ് വാക്‌സിനാണ് നല്‍കിയത്. ആരോഗ്യ പ്രവർത്തകരിൽ 4,84,411 ആദ്യഡോസ് വാക്‌സിനും 3,15,226 രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. കൊവിഡ് മുന്നണിപ്പോരാളികളിൽ 1,09,670 പേർ ആദ്യ ഡോസും 69230 പേർ രണ്ടാം ഡോസും സ്വീകരിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ 3,22,548 പേർ ആദ്യ ഡോസും 12,123 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 60നു മുകളിൽ പ്രായമുള്ളവർ, 45 നും 59 നും ഇടയിൽ പ്രായമുള്ള രോഗബാധിതർ എന്നിവരിൽപ്പെട്ട 21,88,287 പേർ ആദ്യ ഡോസ് സ്വീകരിച്ചു.

TAGS: VACCINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.