തിരുവനന്തപുരം: വിദേശത്ത് ജോലിക്കോ, പഠനത്തിനോ പോകുന്നവർക്ക് പാസ്പോർട്ട് നമ്പർ ഉൾപ്പെടുത്തിയുള്ള പ്രത്യേക വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഷീൽഡിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരിൽ വിദേശത്ത് പോകാനുള്ളവർക്ക് രണ്ടാം ഡോസിന്റെ ഇടവേള കുറയ്യ്ക്കാനായി ഇടപെടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 84 ദിവസത്തിന് ശേഷമാണ് രണ്ടാം ഡോസ്. നേരത്തെ അത് 41ദിവസമായിരുന്നു.ഭക്ഷ്യ സിവിൽ സപ്ലൈസ്, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, പോസ്റ്റൽ വകുപ്പ്, സാമൂഹ്യനീതി, വനിതാ ശിശുക്ഷേമം, മൃഗസംരക്ഷണം എന്നീ വകുപ്പുകളിലെ ഫീൽഡ് ജീവനക്കാരെയും തുറമുഖ ജീവനക്കാരെയും വാക്സിനേഷനുള്ള മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |