SignIn
Kerala Kaumudi Online
Tuesday, 19 March 2024 7.51 AM IST

മൂല്യനിർണയം: അദ്ധ്യാപകരുടെ വാക്സിനേഷന് മാർഗനിർദ്ദേശമായി

vaccine

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു മൂല്യനി‌‌ർണയത്തിൽ പങ്കെടുക്കേണ്ട അദ്ധ്യാപകർക്ക് കൊവിഡ് വാക്സിൻ നൽകുന്നത് സംബന്ധിച്ച് മാർഗനിർദ്ദേശമായി. മൂല്യനിർണയത്തിന് നിയോഗിക്കപ്പെട്ട അദ്ധ്യാപകരിൽ ആദ്യ ഡോസ് വാക്സിൻ എടുത്തിട്ടില്ലാത്ത എല്ലാവരുടെയും രജിസ്ട്രേഷൻ നാളെ വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസർമാർ പൂർത്തിയാക്കണം.

എസ്.എസ്.എൽ.സി മൂല്യനിർണയത്തിനുള്ള അദ്ധ്യാപകരുടെ പേര് വിവരം കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള ചുമതല ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർക്കാണ്. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം അദ്ധ്യാപകരുടെ രജിസ്ട്രേഷൻ ആർ.ഡി.ഡിമാരും എ.ഡിമാരും പൂർത്തിയാക്കണം.

വാക്സിനേഷനായി അദ്ധ്യാപകർ ആദ്യം കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് ഇവരുടെ വിവരങ്ങൾ ഡി.ഇ.ഒ, ആർ.ഡി.ഡി, എ.ഡി എന്നിവർ ശേഖരിച്ച് കൊവിഡ് ജാഗ്രതാ പോർട്ടലിൽ മൂല്യനിർണയത്തിന് തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകർ എന്ന് രേഖപ്പെടുത്തി മുൻഗണന ഉറപ്പാക്കണം. ഇവർക്ക് വരുംദിവസങ്ങളിൽ വാക്സിനേഷന് അവസരമുണ്ടാകും.
ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി മൂല്യനിർണയം ജൂൺ ഒന്ന് മുതൽ 19 വരെയും എസ്.എസ്.എൽ.സി മൂല്യനിർണയം ജൂൺ ഏഴ് മുതൽ 25 വരെയുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VACCINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.