തിരുവനന്തപുരം: സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. 1,48,690 ഡോസ് കൊവീഷീൽഡ് എറണാകുളത്തും 1,01,500 കോഴിക്കോടും 1,28,500 തിരുവനന്തപുരത്തും ഇന്നലെയെത്തി. ഇതോടൊപ്പം 55,580 കൊവാക്സിനും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 2 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിൻ ചൊവ്വാഴ്ച എത്തിയിരുന്നു. സംസ്ഥാനത്ത് ഇന്നലെ 1,35,996 പേരാണ് വാക്സിനെടുത്തത്. 963 വാക്സിനേഷൻ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,08,33,855 ഒന്നാം ഡോസും 32,52,942 രണ്ടാം ഡോസും ഉൾപ്പെടെ ആകെ 1,40,86,797 പേരാണ് വാക്സിൻ സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |