SignIn
Kerala Kaumudi Online
Saturday, 27 April 2024 1.34 AM IST

കേരളത്തിൽ വാക്‌സിൻ നിർമ്മാണം, താത്പര്യപത്രം ഉടൻ

vaccine

തിരുവനന്തപുരം: കൊവിഡ് വാക്‌സിൻ നിർമ്മാണം കേരളത്തിൽ ആരംഭിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി താത്പര്യപത്രം ഉടൻ ക്ഷണിക്കും. കരട് ഇന്ന് സർക്കാരിന് സമർപ്പിക്കും. വാക്‌സിൻ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എസ്.ചിത്രയെ പ്രോജക്ട് ഡയറക്ടറാക്കി സർക്കാർ നിയോഗിച്ച സമിതി ഇതിനകം വിവിധ കമ്പനികളുമായി പ്രാഥമിക ചർച്ച നടത്തി. കമ്പനികളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചാണ് താത്പര്യപത്രം തയ്യാറാക്കിയത്.

രാജ്യത്ത് നിലവിൽ 20 കമ്പനികളാണ് വാക്‌സിൻ ഉത്പാദന രംഗത്തുള്ളത്. ഇതിൽ സംസ്ഥാനവുമായി 10 കമ്പനികളാണ് പ്രാഥമിക ചർച്ചക്കെത്തിയത്. പൊതുവേ ലാഭം കുറവായ ബിസിനസ് ആയതിനാൽ സർക്കാരിൽ നിന്ന് പരമാവധി സഹായമാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനികൾ വ്യക്തമാക്കിയിരുന്നു. കരട് താത്പര്യപത്രത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ഉടൻ തുടർനടപടികളിലേക്ക് കടക്കാനാണ് തീരുമാനം.

തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലാണ് നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നത്. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.പി.സുധീർ ചെയർമാനും സംസ്ഥാന കൊവിഡ് വിദഗ്ദ്ധ സമിതി ചെയർമാൻ ഡോ.ബി.ഇക്ബാൽ, ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് ലബോറട്ടറിയിലെ ഡോ.വിജയകുമാർ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജൻ ഖോബ്രഗഡെ, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ ഡോ.രാജമാണിക്യം എന്നിവരടങ്ങുന്ന സമിതിയാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്.

പരീക്ഷണം,അനുമതി: സമയം വേണം

വാക്‌സിൻ യൂണിറ്റിനായി നടപടികൾ പുരോഗമിക്കുകയാണെങ്കിലും ആദ്യബാച്ച് വാക്സിൻ പുറത്തിറങ്ങാൻ ഏറെ നാൾ കാത്തിരിക്കണം. നിലവിൽ ഉപയോഗിക്കുന്ന വാക്‌സിന്റെ നിർമ്മാതാക്കൾ ഇവിടെ എത്തിയാൽ പോലും മരുന്ന് നിർമ്മിച്ച് മൂന്നുഘട്ട പരീക്ഷണം പൂർത്തിയാക്കണം. സെൻട്രൽ ഡ്രഗ് ലബോറട്ടറിയുടെ അനുമതിയും വേണം.

കൊ​വി​ഡ് ​മൂ​ന്നാം​ ​ത​രം​ഗം: മെ​ഡി​ക്ക​ൽ​ ​ഉ​പ​ക​ര​ണ​ങ്ങ​ള​ട​ക്കം
കേ​ര​ള​ത്തി​ൽ​ ​നി​ർ​മ്മി​ക്കാ​ൻ​ ​നീ​ക്കം

​നാ​ലം​ഗ​ ​ഉ​ദ്യോ​ഗ​സ്ഥ​ ​സ​മി​തി​യ്ക്ക് ​ചു​മ​തല

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​മൂ​ന്നാം​ ​ത​രം​ഗ​ത്തെ​ ​പ്ര​തി​സ​ന്ധി​ ​കൂ​ടാ​തെ​ ​നേ​രി​ടാ​ൻ​ ​മ​രു​ന്നു​ക​ളും​ ​കൊ​വി​ഡ് ​സു​ര​ക്ഷാ​ ​സാ​മ​ഗ്രി​ക​ളും​ ​ത​ദ്ദേ​ശീ​യ​മാ​യി​ ​നി​ർ​മ്മി​ക്കാ​ൻ​ ​ആ​രോ​ഗ്യ,​വ്യ​വ​സാ​യ​ ​വ​കു​പ്പു​ക​ൾ​ ​നീ​ക്കം​ ​തു​ട​ങ്ങി.
വ്യ​വ​സാ​യ​ ​മ​ന്ത്രി​ ​പി.​രാ​ജീ​വി​ന്റെ​യും​ ​ആ​രോ​ഗ്യ​മ​ന്ത്രി
വീ​ണാ​ജോ​ർ​ജി​ന്റെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ന്ന​ ​ഇ​രു​വ​കു​പ്പു​ക​ളി​ലെ​യും​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​നം.​ ​ആ​രോ​ഗ്യ,​ ​വ്യ​വ​സാ​യ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​മാ​രും​ ​കെ.​എം.​എ​സ്.​സി.​എ​ൽ,​ ​കെ.​എ​സ്.​ഡി.​പി.​എ​ൽ.​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​മാ​രും​ ​അം​ഗ​ങ്ങ​ളാ​യ​ ​ക​മ്മി​റ്റി​യാ​ണ് ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​ക.​ ​ഗ്ലൗ​സ്,​ ​മാ​സ്‌​ക്,​ ​പി.​പി.​ഇ.​ ​കി​റ്റ്,​ ​തു​ട​ങ്ങി​യ​ ​സു​ര​ക്ഷാ​ ​സാ​മ​ഗ്രി​ക​ളും​ ​മെ​ഡി​ക്ക​ൽ​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​ഉ​റ​പ്പാ​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ഇ​വ​ ​നി​ർ​മ്മി​ക്കു​ന്ന​ ​പ​ല​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​കൊ​വി​ഡി​നെ​ ​തു​ട​ർ​ന്ന് ​പൂ​ട്ടി​യ​തി​നാ​ൽ​ ​ആ​വ​ശ്യാ​നു​സ​ര​ണം​ ​ല​ഭി​ക്കു​ന്നി​ല്ല.​ ​മെ​ഡി​ക്ക​ൽ​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​നി​‌​ർ​മ്മി​ക്കു​ന്ന​ ​മെ​ഡി​ക്ക​ൽ​ ​എ​ക്യു​പ്‌​മെ​ന്റ് ​ആ​ൻ​ഡ് ​ഡി​വൈ​സ​സ് ​പാ​ർ​ക്ക് ​ആ​രം​ഭി​ക്കാ​ൻ​ ​ന​ട​പ​ടി​ക​ൾ​ ​വേ​ഗ​ത്തി​ലാ​ക്കും.​വ്യ​വ​സാ​യ​ ​വ​കു​പ്പ് ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​കെ.​ ​ഇ​ള​ങ്കോ​വ​ൻ,​ ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​രാ​ജ​ൻ​ ​എ​ൻ.​ ​ഖോ​ബ്ര​ഗ​ഡെ,​ ​ആ​രോ​ഗ്യ​ ​അ​ഡി.​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​ആ​ശ​ ​തോ​മ​സ്,​ ​വ്യ​വ​സാ​യ​ ​വ​കു​പ്പ് ​ഡ​യ​റ​ക്‌​ട​ർ​ ​ഹ​രി​കി​ഷോ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.


​ ​മ​രു​ന്നു​കൾ
ആ​വ​ശ്യ​മു​ള്ള​ ​മ​രു​ന്നു​ക​ളു​ടെ​ 10​ ​ശ​ത​മാ​നം​ ​മാ​ത്ര​മാ​ണ് ​കേ​ര​ള​ത്തി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ 90​ ​ശ​ത​മാ​ന​വും​ ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​കെ.​എം.​എ​സ്.​സി.​എ​ൽ.​ ​വാ​ങ്ങു​ന്ന​ത്.​ ​കെ.​എ​സ്.​ഡി.​പി.​എ​ൽ.​ ​വ​ഴി​ ​കൂ​ടു​ത​ൽ​ ​മ​രു​ന്നു​ക​ൾ​ ​ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണ് ​ശ്ര​മം.

'​സു​ര​ക്ഷാ​ ​സാ​മ​ഗ്രി​ക​ളും​ ​മെ​ഡി​ക്ക​ൽ​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​ഇ​വി​ടെ​ ​ഉ​ത്പാ​ദി​പ്പി​ക്കാ​ൻ​ ​ക​ഴി​ഞ്ഞാ​ൽ​ ​അ​ത് ​വ​ലി​യ​ ​നേ​ട്ട​മാ​കും.'
-​വീ​ണാ​ജോ​ർ​ജ്
ആ​രോ​ഗ്യ​മ​ന്ത്രി


'​കൊ​വി​ഡ് ​സു​ര​ക്ഷാ​ ​സാ​മ​ഗ്രി​ക​ൾ​ക്കൊ​പ്പം​ ​മ​രു​ന്നും​ ​ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്.'
-​പി.​രാ​ജീ​വ്‌
വ്യ​വ​സാ​യ​മ​ന്ത്രി

കൊ​വി​ഡ് ​വാ​ക്‌​സി​നേ​ഷൻ 18​ന് ​മു​ക​ളി​ൽ​ ​പ​കു​തി​ ​ക​ട​ന്നു

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്ത് 18​ ​വ​യ​സി​ന് ​മു​ക​ളി​ലു​ള്ള​ ​പ​കു​തി​യി​ല​ധി​കം​ ​പേ​ർ​ക്കും​ ​ആ​ദ്യ​ ​ഡോ​സ് ​കൊ​വി​ഡ് ​വാ​ക്‌​സി​ൻ​ ​ന​ൽ​കി​യ​താ​യി​ ​ആ​രോ​ഗ്യ​വ​കു​പ്പ്.​ 18​ ​വ​യ​സി​ന് ​മു​ക​ളി​ലു​ള്ള​വ​രു​ടെ​ ​ജ​ന​സം​ഖ്യ​യി​ൽ​ 50.04​ ​ശ​ത​മാ​നം​ ​പേ​ർ​ക്ക് ​ഒ​ന്നാം​ ​ഡോ​സും​ 19.5​ ​ശ​ത​മാ​നം​ ​പേ​ർ​ക്ക് ​ര​ണ്ടാം​ ​ഡോ​സും​ ​ന​ൽ​കി.​ 2011​ലെ​ ​സെ​ൻ​സ​സ് ​അ​നു​സ​രി​ച്ച് ​ആ​കെ​ ​ജ​ന​സം​ഖ്യ​യു​ടെ​ 35.95​ ​ശ​ത​മാ​നം​ ​പേ​ർ​ക്ക് ​ഒ​ന്നാം​ ​ഡോ​സും​ 14​ ​ശ​ത​മാ​നം​ ​പേ​ർ​ക്ക് ​ര​ണ്ടാം​ ​ഡോ​സും​ ​ല​ഭ്യ​മാ​യ​താ​യി​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​അ​റി​യി​ച്ചു.​ ​ര​ണ്ടു​ഡോ​സും​ ​ഉ​ൾ​പ്പെ​ടെ​ ​ആ​കെ​ 1,66,89,600​ ​പേ​ർ​ക്കാ​ണ് ​ഇ​തു​വ​രെ​ ​വാ​ക്‌​സി​ൻ​ ​ന​ൽ​കി​യ​ത്.​ ​അ​തി​ൽ​ 1,20,10,450​ ​പേ​ർ​ക്ക് ​ഒ​ന്നാം​ ​ഡോ​സ് ​വാ​ക്‌​സി​നും​ 46,79,150​ ​പേ​ർ​ക്ക് ​ര​ണ്ടാം​ ​ഡോ​സു​മാ​ണ് ​ന​ൽ​കി​യ​ത്.
സ്‌​ത്രീ​ക​ളാ​ണ് ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ച​വ​രി​ൽ​ ​കൂ​ടു​ത​ൽ.​ 86,70,691​ ​സ്ത്രീ​ക​ളും,​ 80,16,121​ ​പു​രു​ഷ​ൻ​മാ​രു​മാ​ണ് ​വാ​ക്‌​സി​നെ​ടു​ത്ത​ത്.

സു​ര​ക്ഷി​ത​ ​വി​നോ​ദ​ ​സ​ഞ്ചാ​രം​ ​-​ ​വൈ​ത്തി​രി​യിൽ
വാ​ക്സി​നേ​ഷ​ൻ​ ​പൂ​ർ​ത്തി​യാ​യി​:​ ​മു​ഹ​മ്മ​ദ് ​റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തെ​ ​സു​ര​ക്ഷി​ത​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​മേ​ഖ​ല​യാ​ക്കി​മാ​​​റ്റാ​നു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​പു​രോ​ഗ​മി​ക്കു​ന്ന​താ​യി​ ​ടൂ​റി​സം​ ​വ​കു​പ്പ് ​മ​ന്ത്റി​ ​പി.​എ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സ്.
സ​മ്പൂ​ർ​ണ​ ​വാ​ക്സി​നേ​ഷ​ൻ​ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ ​സം​സ്ഥാ​ന​ത്തെ​ ​ആ​ദ്യ​ത്തെ​ ​ടൂ​റി​സ്റ്റ് ​കേ​ന്ദ്ര​മാ​യ​ ​വ​യ​നാ​ട് ​വൈ​ത്തി​രി​യി​ൽ​ ​വാ​ക്സി​നേ​ഷ​ൻ​ ​പൂ​ർ​ത്തി​യാ​യി.​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ 14​ ​വാ​ർ​ഡു​ക​ളി​ലാ​യി​ ​ടൂ​റി​സം​ ​മേ​ഖ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ന്ന​ ​എ​ല്ലാ​വ​ർ​ക്കും​ ​വാ​ക്സി​ൻ​ ​ന​ൽ​കി.
അ​ടു​ത്ത​താ​യി​ ​വ​യ​നാ​ട് ​മേ​പ്പാ​ടി,​ ​മൂ​ന്നാ​ർ,​ ​തേ​ക്ക​ടി,​ ​ഫോ​ർ​ട്ട് ​കൊ​ച്ചി,​ ​കു​മ​ര​കം,​ ​കോ​വ​ളം,​ ​വ​ർ​ക്ക​ല​ ​തു​ട​ങ്ങി​യ​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​കേ​ന്ദ്ര​ങ്ങ​ളെ​യും​ ​സു​ര​ക്ഷി​ത​ ​ടൂ​റി​സം​ ​കേ​ന്ദ്ര​ങ്ങ​ളാ​ക്കി​ ​മാ​​​റ്റും.​ ​സം​സ്ഥാ​ന​ത്തെ​ ​മു​ഴു​വ​ൻ​ ​കേ​ന്ദ്ര​ങ്ങ​ളും​ ​പൂ​ർ​ണ​മാ​യി​ ​വാ​ക്സി​നേ​​​റ്റ് ​ചെ​യ്യും.
സ​ന്ന​ദ്ധ​ ​സം​ഘ​ട​ന​യാ​യ​ ​ഡോ​ക്ടേ​ഴ്സ് ​ഫോ​ർ​ ​യൂ​ ​വി​ന്റെ​ ​കൂ​ടി​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ​വൈ​ത്തി​രി​യി​ൽ​ ​വാ​ക്സി​നേ​ഷ​ൻ​ ​യ​ജ്ഞം​ ​ന​ട​പ്പി​ലാ​ക്കി​യ​ത്.​ ​പ​ൾ​സ് ​എ​മ​ർ​ജ​ൻ​സി​ ​ടീം​ ​കേ​ര​ള​യു​ടെ​ ​സ​ന്ന​ദ്ധ​ ​പ്ര​വ​ർ​ത്ത​ക​രും​ ​രം​ഗ​ത്തു​ണ്ട്.

രോ​ഗ​വ്യാ​പ​നം​ ​കു​റ​യു​ന്നി​ല്ല
ടി.​പി.​ആ​ർ​ 10.53

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക് ​സം​സ്ഥാ​ന​ത്ത് ​കു​റ​യു​ന്നി​ല്ല.​ ​ഇ​ന്ന​ലെ​യും​ 10.53​ശ​ത​മാ​ന​മാ​ണ് ​ടി.​പി.​ആ​ർ.​ ​ഇ​തു​മൂ​ലം​ ​ലോ​ക്ക് ​ഡൗ​ൺ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ ​ഇ​ള​വ് ​ന​ൽ​കു​ന്ന​തി​ൽ​ ​ആ​ശ​ങ്ക​യു​മു​ണ്ട്.​ബ​ക്രീ​ദ് ​ആ​ഘോ​ഷ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സ​മു​ദാ​യ​ ​നേ​താ​ക്ക​ളു​ടെ​യും​ ​വ്യാ​പാ​രി​ക​ളു​ടെ​യും​ ​സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്ക് ​വ​ഴ​ങ്ങി​യാ​ണ് ​മൂ​ന്ന് ​ദി​വ​സ​ത്തെ​ ​ഇ​ള​വ് ​ന​ൽ​കി​യ​ത്.​ ​ട്രി​പ്പി​ൾ​ ​ലോ​ക്ക് ​ഡൗ​ൺ​ ​ഉ​ള്ള​യി​ട​ങ്ങ​ളി​ലും​ ​ഇ​ന്നു​ ​മാ​ത്രം​ ​ക​ട​ക​ൾ​ ​തു​റ​ക്കാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി.​ 194​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ​ട്രി​പ്പി​ൾ​ ​ലോ​ക്ക് ​ഡൗ​ൺ.​ ​നാ​ളെ​ ​പ്ര​തി​വാ​ര​ ​കൊ​വി​ഡ് ​അ​വ​ലോ​ക​ന​ ​യോ​ഗം​ ​ചേ​രു​ന്നു​ണ്ട്.​ 22​ന് ​നി​യ​മ​സ​ഭാ​ ​സ​മ്മേ​ള​ന​വും​ ​ആ​രം​ഭി​ക്കു​ക​യാ​ണ്.​ ​ഓ​ണ​ക്ക​ച്ച​വ​ട​ത്തി​ന്റെ​ ​മു​ന്നോ​ടി​യാ​യി​ ​വ്യാ​പാ​രി​ക​ളും​ ​ബി​സി​ന​സ് ​മേ​ഖ​ല​യും​ ​ലോ​ക്ക് ​ഡൗ​ൺ​ ​ഇ​ള​വി​നാ​യി​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തു​ക​യാ​ണ്.ഇ​ള​വ് ​ന​ൽ​കി​യി​ല്ലെ​ങ്കി​ൽ​ ​സം​സ്ഥാ​ന​ത്തി​ന് ​മാ​ത്ര​മ​ല്ല​ ​ജ​ന​ങ്ങ​ൾ​ക്കും​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യു​ണ്ടാ​കു​മെ​ന്ന് ​മു​ന്ന​റി​യി​പ്പു​ണ്ട്.​ ​ഹോ​ട്ട​ലു​ക​ളി​ലും​ ​ബാ​റു​ക​ളി​ലും​ ​ഇ​രു​ത്തി​ ​വി​ൽ​പ​ന​ ​അ​നു​വ​ദി​ച്ചി​ട്ടി​ല്ല.​ ​തീ​യേ​റ്റ​റു​ക​ളും​ ​മാ​ളു​ക​ളും​ ​അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.​ ​കാ​റ്റ​റിം​ഗ് ​സ​ർ​വീ​സു​കാ​രും​ ​ഫ​ർ​ണീ​ച്ച​ർ​ ​വ്യാ​പാ​രി​ക​ളും​ ​ഇ​ള​വി​നാ​യി​ ​കാ​ത്തി​രി​ക്കു​ക​യാ​ണ്.​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തോ​ത് ​കു​റ​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും​ ​ഒ​ന്നാം​ ​ഡോ​സ് ​കൊ​വി​ഡ് ​വാ​ക്സി​നേ​ഷ​ൻ​ 50​ ​ശ​ത​മാ​ന​ത്തി​ലെ​ത്തി​യ​താ​ണ് ​സ​ർ​ക്കാ​രി​ന് ​ആ​ശ്വാ​സം​ ​പ​ക​രു​ന്ന​ ​വ​സ്തു​ത.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VACCINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.