ന്യൂഡൽഹി: കേരളത്തിന് നൽകിയ പത്തുലക്ഷം ഡോസ് വാക്സിൻ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ ചൂണ്ടിക്കാട്ടി. കേരളത്തിലെ വാക്സിൻ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയ കോൺഗ്രസ് എം.പിമാരായ ടി.എൻ. പ്രതാപനെയും ഹൈബി ഈഡനെയും അറിയിച്ചതാണിത്.
ഈ പത്ത് ലക്ഷം ഡോസ് ഉപയോഗിച്ചതിനുശേഷം ആവശ്യപ്പെടുന്ന മുറയ്ക്ക് വാക്സിൻ നല്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. വിവിധ സംസ്ഥാനങ്ങൾക്ക് നൽകിയ വാക്സിൻ ഡോസുകളുടെ കണക്കുകൾ മന്ത്രി വിശദീകരിച്ചതായി എം.പിമാർ പറഞ്ഞു.
കേരളത്തിൽ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ ഏറെ മെച്ചപ്പെട്ടതായിട്ടും രോഗവ്യാപനം കുറയാത്തതിൽ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. കേരള സർക്കാരിന്റെ കൊവിഡ് പ്രതിരോധം ദുർബലമാണെന്ന് മന്ത്രി സംശയം പ്രകടിപ്പിച്ചതായും എം.പിമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |