ആലപ്പുഴ : സംസ്ഥാനത്ത് സഹകരണ വകുപ്പിന് കീഴിൽ പത്തനാപുരം, ആറന്മുള, വടക്കാഞ്ചേരി,കിടങ്ങൂർ എന്നിവിടങ്ങളിൽ നാല് നഴ്‌സിംഗ് കോളേജുകൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. കേപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ആദ്യത്തെ നഴ്‌സിംഗ് കോളേജ് ആലപ്പുഴ കേപ്പ് കോളേജ് ഒഫ് നഴ്‌സിംഗ് പുന്നപ്ര അക്ഷരനഗരി ക്യാമ്പസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ജില്ലാ പഞ്ചായത്തംഗം ഗീത ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സരിത, വാർഡ് മെമ്പർമാരായ സാജൻ എബ്രഹാം, സുരേഷ് ബാബു, കേപ്പ് ഡയറക്ടർ ഡോ. വി .ഐ.താജുദ്ദീൻ അഹമ്മദ്, ജോയിന്റ് ഡയറക്ടർ ഡോ. എസ്.ജയകുമാർ, നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. റൂബി ജോൺ, എം.എസ്.അജിത് പ്രസാദ്, ഡോ. എൻ.അരുൺ, ഡോ. റൂബിൻ വി.വർഗീസ്, ഡോ. ഇന്ദുലേഖ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |