
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനു കടുത്ത വേദനയിൽ നിന്ന് നേരിയ ആശ്വാസം.
അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്ന് മെഡിക്കൽ ബോർഡ്. കഴുത്തിലെ കശേരുകൾക്കിടയിലെ ഡിസ്‌ക്കുകൾ രണ്ടിടങ്ങളിൽ നാഡിയിൽ അമർന്നതാണ് കടുത്ത വേദനയ്ക്കു കാരണം. വേദന വലതുകൈയിലേക്കും തലയുടെ പിൻഭാഗത്തേക്കും പടരുന്ന സ്വഭാവമുള്ളതാണ്. ഉയർന്ന രക്തസമ്മർദം നിയന്ത്രണത്തിലായെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. യാത്ര ചെയ്യാൻ കഴിയാത്തതതിനാൽ ഐ.സി.യുവിൽ തുടരും.
കഴുത്തിലെ ക്ഷതം, വലതുകൈയിലെ വേദന, തരിപ്പ്, ബലക്കുറവ് എന്നിവ വിലയിരുത്തി എം.ആർ.ഐ, എം.ആർ ആൻജിയോഗ്രാം ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയിരുന്നു.
പെയിൻ സ്‌പെഷ്യലിസ്റ്റ് ഡോ. എം.ബിന്ദുവിന്റെ നേതൃത്വത്തിൽ പെയിൻ പ്രോട്ടോകോൾ പാലിച്ച് ചികിത്സ തുടരുകയാണ്. ന്യൂറോളജി, ന്യൂറോ സർജറി, കാർഡിയോളജി, മെഡിസിൻ, ഇ.എൻ.ടി വിഭാഗം മേധാവികൾ ഉൾപ്പെടെ 11 അംഗ മെഡിക്കൽ ബോർഡാണ് ആരോഗ്യനില വിലയിരുത്തുന്നത്. അതേസമയം, ജില്ലയിൽ പലയിടത്തും കോൺഗ്രസ് ഓഫീസുകൾക്ക് തീയിട്ടും റീത്തുവച്ചും കരി ഓയിൽ ഒഴിച്ചും പരക്കെ ആക്രമണമുണ്ടായി.
ദൃശ്യങ്ങൾക്ക് പരക്കം
പാഞ്ഞ് പൊലീസ്
1.'കൊല്ലടാ" എന്ന് ആക്രോശിച്ച് മാരകായുധം ഉപയോഗിച്ച് കഴുത്തിൽ ആക്രമിച്ചെന്നും മന്ത്രിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നുമാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഗൺമാൻ എം.എസ്.അഭിലാഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്.
2.എന്നാൽ, കേസന്വേഷിക്കുന്ന റെയിൽവേ പൊലീസിന് ലഭിച്ച ദൃശ്യത്തിൽ ആക്രമണ സംഭവമില്ല. ലഭ്യമായ മൊബൈൽ ദൃശ്യങ്ങളും മാദ്ധ്യമ ഫൂട്ടേജുകളും പരിശോധിച്ചു. സ്‌റ്റേഷൻ നവീകരണം നടക്കുന്നതിനാൽ ഒന്നാം പ്ലാറ്റ്‌ഫോമിലെ ചില സി.സി ടിവി ക്യാമറകൾ പ്രവർത്തന ക്ഷമമല്ല.
ദൃശ്യം ചലഞ്ചുമായി യൂത്ത് കോൺ.
ഒരു പവൻ, ഒരു ലക്ഷം, കുഴിമന്തി
പേജ്....
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |