SignIn
Kerala Kaumudi Online
Saturday, 27 April 2024 2.02 AM IST

തൊഴിലില്ലായ്മ വേതനം  കൂട്ടാനുള്ള ശുപാർശ തള്ളി

p

തിരുവനന്തപുരം: തൊഴിലില്ലായ്മ വേതനം 500 രൂപയായി വർദ്ധിപ്പിക്കണമെന്ന എംപ്ളോയ്മെന്റ് വകുപ്പിന്റെ ശുപാർശ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാർ തള്ളി. 120 രൂപയാണ് നൽകിവരുന്നത്. ഇതു ലഭിക്കാൻ കുടുംബത്തിന്റെ വാർഷിക വരുമാന പരിധി 24000ആയി ഉയർത്തണമെന്ന ആവശ്യവും നിരസിച്ചു. 12,000 രൂപയാണ് നിലവിലെ പരിധി. തുക ഉയർത്തണമെന്ന് യുവജനസംഘടനകൾ വർഷങ്ങളായി ആവശ്യപ്പെടുകയാണ്. കൃത്യമായി ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

2018-19 കാലയളവിൽ 1,63,373 പേരാണ് വേതനം കൈപ്പറ്റിയത്. 2022ൽ അത് 14,000മായി ചുരുങ്ങി. 1982 നവംബർ 12ന്എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് മുഖേന തുടങ്ങിയ പദ്ധതിയാണ്. നിലവിൽ തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് തുക വിതരണം ചെയ്യുന്നത്.

ഹാജരാക്കേണ്ട രേഖകൾ

# നിശ്ചിത ഫോമിലുള്ള അപേക്ഷ (2 പകർപ്പ്)

# എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്

#എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡിന്റെ പകർപ്പ്

# പഞ്ചായത്ത് /നഗരസഭാ പ്രദേശത്ത് സ്ഥിരതാമസം സംബന്ധിച്ച രേഖ.

# ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ

# വികലാംഗ സർട്ടിഫിക്കറ്റ് (ബാധകമായവർക്ക് മാത്രം)

7. താമസം മാറിയവർ അതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പ് (പരിശോധനയ്ക്ക് ഒറിജിനൽ ഹാജരാക്കണം)


നിബന്ധനകൾ


എസ്.എസ്.എൽ.സി പാസായിരിക്കണം. പട്ടികജാതി വർഗ /വികലാംഗ വിഭാഗക്കാർ സ്‌കൂളിൽ പഠിച്ച് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഹാജരായാലും പരിഗണിക്കും. കുടുംബവാർഷിക വരുമാനം 12,000 രൂപയിലും വ്യക്തിഗതവരുമാനം പ്രതിമാസം 100 രൂപയിലും അധികമാകരുത്. പ്രായം 18നും 35നും ഇടയിൽ.

വികലാംഗർക്ക് /പട്ടികജാതി /പട്ടികവർഗക്കാർക്ക് 18 വയസിനുശേഷം തുടർച്ചയായി 2 വർഷവും മറ്റുള്ളവർക്ക് 3 വർഷവും എപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ സീനിയോറിട്ടി വേണം. പുതുക്കാത്തതിനാൽ രജിസ്‌ട്രേഷൻ റദ്ദായാൽ പുനർരജിസ്‌ട്രേഷൻ കഴിഞ്ഞ് 3 വർഷം പൂർത്തീകരിച്ചിരിക്കണം. ഏതുസമയത്തും തദ്ദേശ സ്ഥാപനത്തിൽ അപേക്ഷിക്കാം.

# തൊഴിൽ രഹിതർ

ഒക്ടോബർ 13 വരെ

എംപ്ലോ. എക്സ്‌ചേഞ്ചിൽ

രജിസ്റ്റർ ചെയ്തവർ:.....................................27,45,313

പുരുഷൻമാർ................................................99,2179

വനിതകൾ.....................................................70,531,18

ട്രാൻസ്ജെൻഡർ.......................................16

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VEENA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.