SignIn
Kerala Kaumudi Online
Friday, 20 September 2024 7.56 AM IST

ഇടനിലക്കാരെ ഒഴിവാക്കി,​ പച്ചക്കറി വില താഴേക്ക്; ഇന്നലെ ഹോർട്ടികോർപ്പ് എത്തിച്ചത് 41 ടൺ, അയൽ സംസ്ഥാനത്തെ കർഷക സംഘങ്ങൾ തരും

Increase Font Size Decrease Font Size Print Page
veg

തി​രു​വ​ന​ന്ത​പു​രം​:​ത​മി​ഴ്നാ​ട്ടി​ലെ​യും​ ​ക​ർ​ണാ​ട​ക​യി​ലെ​യും​ ​ക​ർ​ഷ​ക​രി​ൽ​ ​നി​ന്ന് ​ഹോ​ർ​ട്ടി​കോ​ർ​പ്പ് ​നേ​രി​ട്ട് ​വാ​ങ്ങി​ ​കു​റ​ഞ്ഞ​ ​വി​ല​യ്ക്ക് ​വി​ല്പ​ന​ ​തു​ട​ങ്ങി​യ​തോ​ടെ​ ​കു​തി​ച്ചു​യ​ർ​ന്ന​ ​പ​ച്ച​ക്ക​റി​ ​വി​ല​ ​പൊ​തു​വി​പ​ണി​യി​ലും​ ​കു​റ​ഞ്ഞു.​നാ​ളെ​ ​മു​ത​ൽ​ ​ത​മി​ഴ്നാ​ട്ടി​ലെ​യും​ ​ക​ർ​ണാ​ട​ക​യി​ലെ​യും​ ​ക​ർ​ഷ​ക​ ​സം​ഘ​ങ്ങ​ൾ​ ​നേ​രി​ട്ട് ​കേ​ര​ള​ത്തി​ലെ​ ​ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്റെ​ ​ജി​ല്ലാ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​എ​ത്തി​ക്കും.
120​ ​രൂ​പ​ ​വ​രെ​യു​ണ്ടാ​യി​രു​ന്ന​ ​ത​ക്കാ​ളി​ക്ക് ​ഹോ​ർ​ട്ടി​കോ​ർ​പ്പി​ൽ​ ​ഇ​ന്ന​ലെ​ 80​ ​രൂ​പ​യാ​യി​രു​ന്നു​ ​വി​ല.​ ​ഇ​തോ​ടെ​ ​പൊ​തു​വി​പ​ണി​യി​ലെ​ ​വി​ല​ ​നൂ​റു​ ​രൂ​പ​യാ​യി​ ​കു​റ​ഞ്ഞു.​​മ​റ്റി​ന​ങ്ങ​ൾ​ക്കും​ ​വി​ല​ ​കു​റ​ഞ്ഞു.ഡീ​സ​ൽ​ ​വി​ലയും​ ​ ക​ന​ത്ത​ ​മ​ഴ​യും​ ​മു​ത​ലെ​ടു​ത്താ​ണ് ​ഇ​ട​നി​ല​ക്കാ​ർ​ ​കൊ​ള്ള​യ​ടി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. നേ​രി​ട്ട് ​പ​ച്ച​ക്ക​റി​ ​സം​ഭ​രി​ക്കാ​ൻ​ ​ബു​ധ​നാ​ഴ്ച​ ​രാ​ത്രി​യി​ൽ​ ​കൃ​ഷി​മ​ന്ത്രി​ ​പി.​ ​പ്ര​സാ​ദി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​ഉ​ന്നതതല​ ​യോ​ഗ​മാ​ണ് ​തീ​രു​മാ​നി​ച്ച​ത്. തി​രു​നെ​ൽ​വേ​ലി​യി​ൽ​ ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും​ ​മൈ​സൂ​രി​ൽ​ ​നി​ന്ന് ​കോ​ഴി​ക്കോ​ട്ടേ​യ്ക്കും​ ​മൊ​ത്തം​ 41​ ​ട​ൺ​ ​പ​ച്ച​ക്ക​റി​യാ​ണ് ​എ​ത്തി​ച്ച​ത്.

തക്കാളിയുടെ വില കുറഞ്ഞത് ഇങ്ങനെ

12​0-130
രൂ​പ ആയിരുന്നു തക്കാളി​യുടെ വി​ല. ഇതേ തുടർന്ന്
ഹോർട്ടി​ കോർപ്പ് ഇടപെട്ടു

70 രൂപയ്ക്ക്
തി​രു​നെ​ൽ​വേ​ലി​യി​ൽ​നി​ന്ന്
ത​ക്കാ​ളി​ ​വാ​ങ്ങി
80 രൂപയ്ക്ക്

വ​ണ്ടി​ ​വാ​ട​ക​ ചേർത്ത്
തക്കാളി​ വി​റ്റു
ഇതേത്തുടർന്ന്
പൊ​തു​വി​പ​ണി​യി​ൽ
വി​ല കുറഞ്ഞു
100​ ​രൂപ


വിലനിലവാരം ഇന്നലെ

ഇനം - പൊതുവിപണി, ഹോർട്ടികോർപ്പ്

അമര:............................75 53
കത്തിരി........................90 48
വഴുതന.......................85 63
വെണ്ട..........................60 33
പാവയ്ക്ക.........................80 60
കാരറ്റ്..........................70 55
തക്കാളി ....................100 80
ബീറ്റ്റൂട്ട്.......................60 30
മുരിങ്ങയ്ക്ക...................120 98
കാബേജ്......................45 26
കോളിഫ്‌ളവർ..............90 65
ബീൻസ്........................90 66
സവാള.........................50 35
പടവലം........................70 38
വെള്ളരി......................60 29


5479 ടൺ:

ഒരു ദിവസം കേരളത്തിന്

ആവശ്യമായ പച്ചക്കറി

4301 ടൺ:

കേരളത്തിൽ

വിളയിക്കുന്നത്

78%

കേരളത്തിൽ

ഉത്പാദിപ്പിക്കുന്നു

153

ഹോർട്ടികോർപ്പ്

ഔട്ട്ലെറ്റുകൾ

417

ഇക്കോ ഷോപ്പുകൾ

'മഴമറ' അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കി പച്ചക്കറി കൃഷി വർദ്ധിപ്പിക്കാനാണ് ശ്രമം. അന്യസംസ്ഥാനങ്ങളിലെ സർക്കാർ ഏജൻസികളുമായി ബന്ധപ്പെട്ട് ഇടനിലക്കാരില്ലാതെ പച്ചക്കറി വാങ്ങാനാണ് തീരുമാനം. ഹോർട്ടികോർപ്പിന് ആവശ്യമായ സാമ്പത്തികസഹായം നൽകും.

-പി.പ്രസാദ്
കൃഷി മന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VEG PRICE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.