SignIn
Kerala Kaumudi Online
Friday, 26 April 2024 7.21 PM IST

വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മാ​റ്റാൻ ഇച്ഛാശക്തി കാട്ടണം: വെള്ളാപ്പള്ളി

photo

ചേർത്തല: വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥയ്ക്ക് മാ​റ്റം വരുത്താൻ സമുദായം ഇച്ഛാശക്തിയോടെ മുന്നേറണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം യൂത്ത്മൂവ്‌മെന്റിന്റെ ഗുരുജ്യോതിസ് 2021 ഓൺലൈൻ കരിയൻസ് ഗൈഡ് ക്ലാസുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യ കൊണ്ട് പ്രബുദ്ധരാകാൻ എത്രയോ കൊല്ലങ്ങൾക്ക് മുമ്പ് ഗുരുദേവൻ അരുൾ ചെയ്തെങ്കിലും വിദ്യാഭ്യാസ മേഖലയിൽ മ​റ്റു സമുദായങ്ങൾക്കൊപ്പം വളരാൻ സാധിച്ചില്ല. മലപ്പുറം, വയനാട്, കാസർകോട്, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ യോഗത്തിനും ട്രസ്​റ്റിനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല.

. ന്യൂനപക്ഷങ്ങൾക്കും മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കും പരിവർത്തിത ക്രിസ്ത്യാനികൾക്കും സ്‌കോളർഷിപ്പുണ്ട്. ഈഴവന് ഒരു സ്‌കോളർഷിപ്പുമില്ല. യൂത്ത്മൂവ്‌മെന്റ് പ്രവർത്തകർ സമരം ചെയ്തും തല്ലു കൊണ്ടും നേടിയ പിന്നാക്ക വകുപ്പ് പ്രവർത്തിക്കാതെയായി. സർക്കാർ എയ്ഡഡ് കോളേജുകളും ബാച്ചുകളും തരാതിരുന്നപ്പോൾ ,വെല്ലുവിളി നേരിടാൻ നമ്മൾ സ്വാശ്രയ കോളേജ് തുടങ്ങി. എന്നാൽ ഫീസ് കൊടുത്ത് പഠിക്കാൻ സാമ്പത്തിക ശേഷിയില്ലാത്തവർ വിദ്യാഭ്യാസ രംഗത്ത് നിന്നു ഒഴിഞ്ഞുമാറുന്നു. . ഐ.എ.എസ്, ഐ.പി.എസ്, ഐ.ആർ.എസ് തുടങ്ങിയ സർവീസുകളിലൊക്കെ പിന്നാക്കക്കാർ കുറവാണ്- വെള്ളാപ്പള്ളി പറഞ്ഞു
യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് പച്ചയിൽ സന്ദീപ് മുഖ്യ പ്രഭാഷണം നടത്തി. അനീഷ് പുല്ലുവേലിൽ, ശ്യാം പ്രസാദ്, ഉണ്ണി കാക്കനാട്, ഷെൻസ് സഹദേവൻ, ധന്യ സതീഷ് എന്നിവർ സംസാരിച്ചു. യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി സെക്രട്ടറി രാജേഷ് നെടുമങ്ങാട് സ്വാഗതവും, ജോയിന്റ് സെക്രട്ടറി സബിൻ വർക്കല നന്ദിയും പറഞ്ഞു. .അഞ്ഞൂറിലധികം കുട്ടികൾ ഓൺലൈനായി പങ്കെടുത്തു.

പ്രോഗ്രാം ഡയറക്ടർ പ്രവീൺ തങ്കപ്പൻ ക്ലാസ് നിയന്ത്രിച്ചു.

എല്ലാ കുട്ടികൾക്കും വേണം

ഓൺലൈൻ: തുഷാർ


സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് ഇന്റർനെ​റ്റ് സൗകര്യം ലഭ്യമാക്കണമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

. സംസ്ഥാനത്ത് പട്ടികവർഗ്ഗ വിഭാഗത്തിൽ 86,423 കുട്ടികളുണ്ട്. ഇതിൽ 20,493 കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് നൽകാനാവുന്നില്ല. അദ്ധ്യാപകരും വിദ്യാർത്ഥികളും പരസ്പരം കണ്ടുള്ള ഓൺലൈൻ ക്ലാസ് ലഭ്യമാക്കാൻ ഹൈസ്പീഡ് ഇന്റർനെ​റ്റ് സംവിധാനം ഗ്രാമ,നഗര ഭേദമില്ലാതെ ഉറപ്പു വരുത്തണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VELLAPALLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.