ചേർത്തല: ജാതി വിവേചനത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ആശ്വാസം നൽകുന്നതാണെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.മന്ത്രി കെ.രാധാകൃഷ്ണന് ജാതി വിവേചനം നേരിട്ട സംഭവത്തിൽ പൊതുസമൂഹത്തിൽ നിന്ന് പ്രതിഷേധം ഉയരണം.
സ്വാതന്ത്ര്യംകിട്ടി 76 വർഷം പിന്നിട്ടിട്ടും ജാതി വിവേചനം നിലനിൽക്കുന്നത് സങ്കടകരമായ അവസ്ഥയാണ്. സാക്ഷരതയിൽ നൂറ് ശതമാനം നേടിയ കേരളത്തിൽ ജാതി വിവേചനം നിലനിൽക്കുന്നുണ്ടെന്ന് എസ്.എൻ.ഡി.പി.യോഗം തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടിയിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.ജാതി വിവേചനം ഇല്ലാതാക്കാനുള്ള ആർജ്ജവമാണ് ഉണ്ടാകേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |