SignIn
Kerala Kaumudi Online
Friday, 26 April 2024 11.03 PM IST

വേങ്ങരയിലെ അദ്ധ്യാപകന്റെ ആത്മഹത്യ: രണ്ടുപേർ അറസ്റ്റിൽ

vengara-teacher-suicide

വേങ്ങര: സദാചാര ആക്രമണത്തെ തുടർന്ന് അദ്ധ്യാപകനും ചിത്രകാരനുമായ സുരേഷ് ചാലിയത്ത് ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി വേങ്ങര പൊലീസ് രണ്ടുപേരെ അറസ്റ്റു ചെയ്തു. വലിയോറ പുത്തനങ്ങാടി കോരംകുളങ്ങര നിസാമുദ്ദീൻ (39), കോരംകുളങ്ങര മുജീബ് റഹ്മാൻ (44) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വിദ്യാർത്ഥിയുടെ അമ്മയുമായി ചാറ്റ് ചെയ്തെന്നാരോപിച്ച് രണ്ടുവാഹനങ്ങളിലായെത്തിയ സംഘം സുരേഷിനെ വീട്ടിൽ കയറി ആക്രമിച്ചിരുന്നു. തുടർന്നാണ് സുരേഷ് ആത്മഹത്യ ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VENGARA TEACHER SUICIDE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.