
തിരുവനന്തപുരം: ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടനമുൾപ്പെടെ രണ്ടുദിവസത്തെ പരിപാടികൾക്കായി സംസ്ഥാനത്തെത്തിയ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന് ഉഷ്മള സ്വീകരണം. രാത്രി 7.30ന് എത്തിയ ഉപരാഷ്ട്രപതിയെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ ഗവർണർ ആർ.വി. ആർലേക്കർ സ്വീകരിച്ചു. മന്ത്രി എം.ബി. രാജേഷ്, ശശി തരൂർ എം.പി. മേയർ വി.വി. രാജേഷ്, ജില്ലാകളക്ടർ അനുകുമാരി തുടങ്ങിയവരും സ്വീകരിക്കാനെത്തിയിരുന്നു.
പ്രത്യേക വാഹനത്തിൽ ലോക്ഭവനിലേക്ക് തിരിച്ച ഉപരാഷ്ട്രപതി രാത്രി എട്ടുമണിയോടെ പാളയം എൽ.എം.എസ് കോംപൗണ്ടിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ മുഖ്യാതിഥിയായി പങ്കെടുത്തു. രാത്രി ലോക്ഭവനിൽ ആതിഥ്യം സ്വീകരിച്ചു. ഇന്ന് രാവിലെ 8ന് ഹെലികോപ്റ്ററിൽ വർക്കലയിലേക്ക് പോകും. രാവിലെ 9.30ന് തീർത്ഥാടന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് 11.30ന് നാലാഞ്ചിറയിലെ മാർ ഇവാനിയോസ് കോളേജിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.25ന് തിരികെ പോകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |