കോട്ടയം: പാലാ ബ്രില്യന്റ് സ്റ്റഡിസെന്ററിൽ പരിശീലനം പൂർത്തിയാക്കി ജെ.ഇ.ഇ അഡ്വാൻസ്ഡ് - മെയിൻ, കേരള എൻജിനിയറിംഗ് പ്രവേശനപരീക്ഷകളിൽ ഉന്നതറാങ്കുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ നാളെ 2 ന് അനുമോദിക്കും. ബ്രില്യന്റിന്റെ പുതിയ ഓഡിറ്റോറിയത്തിൽ നടക്കുന്ന 'വിക്ടറിഡേ 2021' ആഘോഷം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ് അദ്ധ്യക്ഷത വഹിക്കും. മോൻസ് ജോസഫ് എം.എൽ.എ, മുൻ എം.പി ജോസ് കെ. മാണി, വിജിലൻസ് ഈസ്റ്റേൺ റേഞ്ച് എസ്.പി വി.ജി. വിനോദ് കുമാർ, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി. മീനാഭവൻ, മെമ്പർ രാജൻ മുണ്ടമറ്റം തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |