
തിരുവനന്തപുരം: വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളിലെ 27 വില്ലേജ് ഓഫീസുകൾ കൂടി ഇന്ന് സ്മാർട്ട് വില്ലേജ് ഓഫീസുകളാവും.
ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു വൈകിട്ട് 4.30 ന് മന്ത്രി കെ. രാജൻ നിർവഹിക്കും. തിരുവനന്തപുരം വട്ടിയൂർക്കാവ് വില്ലേജ് ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വി .കെ. പ്രശാന്ത് എം. എൽ .എ അദ്ധ്യക്ഷനാവും . എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച മിനി റവന്യൂ ടവറിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
മേയർ വി .വി. രാജേഷ്, ശശി തരൂർ എം. പി, റവന്യൂ വകുപ്പ് സെക്രട്ടറി എം .ജി. രാജമാണിക്കം, ലാൻഡ് റവന്യൂ കമ്മിഷണർ ജീവൻ ബാബു കെ., ജില്ലാ കളക്ടർ അനുകുമാരി തുടങ്ങിയവർ പങ്കെടുക്കും.
വിവിധ നിയമസഭാ നിയോജക മണ്ഡലങ്ങളിൽ നടക്കുന്ന ചടങ്ങിൽ ബന്ധപ്പെട്ട എം.എൽ.എമാർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനത്ത് ഭരണാനുമതി ലഭിച്ച 885 വില്ലേജ് ഓഫീസുകളിൽ ഇതിനകം 595 എണ്ണം സ്മാർട്ടായി. നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള 117 വില്ലേജ് ഓഫീസുകളിൽ 27 എണ്ണമാണ് ഇപ്പോൾ സ്മാർട്ടാകുന്നത്. ബാക്കിയുളള 173 എണ്ണം പദ്ധതി നിർവഹണ പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങളിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |