തിരുവനന്തപുരം : ചൈനയിലെ പുതിയ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്.കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇത് സംബന്ധിച്ച് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടില്ല. ചൈനീസ് വൈറസിന്റെ വിഷയം സംസ്ഥാനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകമാണ് ചെയ്തത്. നിലവിൽ രാജ്യത്ത് ഈ വൈറസിന്റെ വ്യാപനത്തിനുള്ള സാദ്ധ്യതയില്ലെന്നും കേന്ദ്രം അയച്ച കത്തിൽ വ്യക്തമാക്കുന്നതായി ആരോഗ്യവകുപ്പ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് കേരളകൗമുദിയോട് പറഞ്ഞു.
ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. വൈറസ് ബാധ ഇന്ത്യയെ ബാധിക്കാൻ സാദ്ധ്യതയില്ല. ഡയറക്ടർ ജനറൽ ഒഫ് ഹെൽത്ത് സർവീസിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് നടപടികൾ വിലയിരുത്തി. മുൻകരുതലിന്റെ ഭാഗമായി കേരളത്തിലും വിദഗ്ദ്ധ സമിതി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തിയിട്ടുണ്ട്.വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരാനുള്ള സാദ്ധ്യതയും വൈറസ് ബാധിച്ചവർക്ക് മരണ സാദ്ധ്യതയും കുറവാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |