തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ജില്ലകളിലും സ്ട്രീം അധിഷ്ഠിത ശില്പശാലകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി(എസ്.ഐ.ഇ.ടി)സംഘടിപ്പിച്ച നവസാങ്കേതികവിദ്യാ ശില്പശാലയുടെ സമാപനസമ്മേളനം മൺവിളയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സയൻസ്,ടെക്നോളജി,എൻജിനീയറിംഗ്, മാത്തമാറ്റിക്സ് എന്നിവ ഉൾപ്പെടുന്ന 'സ്റ്റെം'വിഭാഗത്തോടൊപ്പം റോബോട്ടിക്സും ആർട്സും ചേർത്ത് 'സ്ട്രീം' ആക്കി സംസ്ഥാന വ്യാപകമായി എസ്.ഐ.ഇ.ടി നടപ്പാക്കുമെന്നും കൂട്ടിച്ചേർത്തു. എസ്.ഐ.ഇ.ടി ഡയറക്ടർ ബി.അബുരാജ്,എ.സി.എസ്.ടി.ഐ ഡയറക്ടർ കെ.സി സഹദേവൻ,അക്കാഡമിക് കോർഡിനേറ്റർ സുരേഷ് ബാബു,പ്രോഗ്രാം കോഡിനേറ്റർ സമിത.എസ്.എൻ തുടങ്ങിയവർ സംസാരിച്ചു.
സ്കൂൾ സമയമാറ്റം ചർച്ച ചെയ്യും
തിരുവനന്തപുരം: സ്കൂൾ സമയമാറ്റം സംബന്ധിച്ച് മാനേജ്മെന്റ് പ്രതിനിധികളുമായി മന്ത്രി വി.ശിവൻകുട്ടി ചർച്ച നടത്തും. 23ന് ഉച്ചയ്ക്ക് 3.30ന് മന്ത്രിയുടെ ചേംബറിലാണ് ചർച്ച. ഒരു മാനേജ്മെന്റിൽ നിന്ന് ഒരു പ്രതിനിധി എന്ന തരത്തിൽ പങ്കെടുക്കും. നിലവിലെ സമയക്രമം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഉണ്ടായ സാഹചര്യം യോഗത്തിൽ മന്ത്രി വിശദീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |