തിരുവനന്തപുരം : കൊവിഡ് ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ഉടൻ ആശുപത്രി വിടും. ചികിത്സിക്കുന്ന ഡോക്ടർമാർ ഇന്ന് അദ്ദേഹത്തെ പരിശോധിച്ച് ആരോഗ്യനില വിലയിരുത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കു അന്വേഷിച്ചു.
ആന്റിബോഡി കോക്ടെയിൽ എടുത്ത ശേഷം അദ്ദേഹം ഐ.സി.യുവിൽ തുടരുകയാണ്. വ്യാഴാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതയായ വി.എസിന്റെ ഭാര്യ വസുമതി വീട്ടിൽ വിശ്രമത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |