തിരുവനന്തപുരം: വാട്ടർ കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചു. അപേക്ഷ ഫോമിനോടൊപ്പം, കൈമാറ്റം ചെയ്ത സ്ഥലമാണെങ്കിൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, ഉപഭോക്താവ് മരണപ്പെട്ടതാണെങ്കിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശം ആരുടെ പേരിൽ മാറ്റുന്നുവോ ആ വ്യക്തിയുടെ ആധാർ കാർഡിൻെറ പകർപ്പ്, ഫോൺ നമ്പർ എന്നിവ സമർപ്പിച്ചാൽ മതി. അപേക്ഷ ഫീസ് 15 രൂപയ്ക്ക് പുറമേ പ്രോസസിംഗ് ചാർജായി 100 രൂപയും നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |