തിരുവനന്തപുരം: വെള്ളക്കരം പ്രതിവർഷം അഞ്ച് ശതമാനം വർദ്ധിപ്പിക്കണമെന്ന കേന്ദ്ര നിർദ്ദേശം സംസ്ഥാനത്ത് നടപ്പാക്കില്ല. കിലോലിറ്ററിന് (1000 ലിറ്റർ) 10 രൂപ ഫെബ്രുവരിയിൽ കൂട്ടിയ സാഹചര്യത്തിലാണ് തീരുമാനം. നിരക്ക് വർദ്ധന അഞ്ച് ശതമാനത്തിനും മുകളിലായതിനാൽ വീണ്ടും വർദ്ധിപ്പിക്കാനാകില്ലെന്നും വാട്ടർ അതോറിട്ടി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി രണ്ടുശതമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രം നിർദ്ദേശിച്ചതനുസരിച്ച് 2021ലും 2022ലും വെള്ളക്കരം 5 ശതമാനം വർദ്ധിപ്പിച്ചിരുന്നു. എന്നാൽ കേന്ദ്ര നിർദ്ദേശമായതിനാൽ സംസ്ഥാനത്തെ സാഹചര്യങ്ങൾ വിവരിച്ച് കേരളം കത്ത് നൽകി. എന്നാൽ ഇതുവരെ കേന്ദ്രം മറുപടി നൽകിയിട്ടില്ല. ഇതേത്തുടർന്നാണ് നിരക്ക് വർദ്ധന നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |