SignIn
Kerala Kaumudi Online
Friday, 26 April 2024 9.32 PM IST

105ലും നോട്ടൗട്ടായ മൂത്തതിനെ വീഴ്‌ത്തി സച്ചിന്റെ ആശംസ

wish

കൊച്ചി: നൂറ്റി അഞ്ച് നോട്ടൗട്ട് - എറണാകുളം നെന്മനശേരി ഇല്ലത്തെ പരമേശ്വരൻ മൂത്തതിന് ഡിസംബർ 21നാണ് 105 തികഞ്ഞത്. വൈകിയാണെങ്കിലും ഇന്നലെ പ്രതീക്ഷിക്കാത്ത ഒരു പിറന്നാൾ സമ്മാനം എത്തി. ക്രിക്കറ്റ് സെഞ്ച്വറികളുടെ ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ വീഡിയോ സന്ദേശം. മൂത്തതിന് അത് ഇരട്ടി മധുരമാണ്. ഇന്ന് ലോകസന്തോഷ ദിനം !

മൂത്തതിന്റെ പിറന്നാൾ പ്രമാണിച്ച് തയ്യാറാക്കിയ 105 വെള്ളിനാണയങ്ങളിലൊന്ന് ജ്യേഷ്ഠന്റെ മകന്റെ മകൻ ശ്രീജിത്ത് സച്ചിന് അയച്ചിരുന്നു. കൊവിഡിൽ ഓഫീസ് അടഞ്ഞുകിടന്നതിനാൽ വൈകിയാണ് ഇത് സച്ചിന്റെ കൈയിലെത്തിയത്. പിന്നാലെ വീഡിയോ സന്ദേശവും വന്നു. പ്രിയ താരമായ സച്ചിന്റെ വീഡിയോ കണ്ടിട്ടും കണ്ടിട്ടും മൂത്തതിന് മതിവരുന്നില്ല. ചിരി മായുന്നില്ല.

2017ൽ നൂറാം വയസിലാണ് മൂത്തത് സച്ചിനെ കാണുന്നത്. അന്ന്

കൊച്ചി മാരത്തോണിൽ എട്ട് കിലോമീറ്റർ ഫൺ റൺ വിഭാഗത്തിലെ പ്രായംകൂടിയ ആളായിരുന്ന പരമേശ്വൻ മൂത്തത്. അന്ന് സമ്മാനം നൽകിയത് സച്ചിനായിരുന്നു. തലേന്നും സച്ചിനെ കണ്ടിരുന്നു. 2018ലും ഇതാവർത്തിച്ചു.

മൂത്തതിന്റെ ദിനചര്യകളും ആരോഗ്യരഹസ്യങ്ങളും ചോദിച്ചറിഞ്ഞ സച്ചിൻ രാജ്യസഭാ പ്രസംഗത്തിൽ അദ്ദേഹത്തെ പരാമർശിച്ചിട്ടുണ്ട്. പ്രായം ഒന്നിനും തടസമല്ലെന്നും കൊച്ചിയിൽ താൻ കണ്ട 101വയസുള്ള ഇ.പി.പരമേശ്വരൻ ഇതിന് ഉദാഹരണമാണെന്നുമാണ് സച്ചിൻ പറഞ്ഞത്.

എറണാകുളം ശിവക്ഷേത്രത്തിലെ സ്ഥാനപ്പേരാണ് മൂത്തത്. അവിവാഹിതനായ പരമേശ്വരൻ എഴുപത് വർഷം മൂത്തതായി എറണാകുളത്തപ്പനെ സേവിച്ചു. ജീവിതചര്യകളും ഭക്ഷണക്രമവുമെല്ലാം കൃത്യം. ദിവസവും രാവിലെ അഞ്ചിന് കുളിച്ച് ഒറ്റയ്ക്ക് നടന്ന് ഭഗവാനെ താെഴാൻ പോകും. ഒരല്പം കേൾവിക്കുറവുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. മരുന്നുമില്ല. ഡർബാർ ഹാൾ റോഡിലെ വീട്ടിൽ ജ്യേഷ്ഠന്റെ മകൻ ഹരിദാസിനൊപ്പമാണ് താമസം.

105 നാണയം

മൂത്തതിന്റെ 105ാം പിറന്നാളിന് കുടുംബാംഗങ്ങൾ 105 വെള്ളിനാണയം തയ്യാറാക്കി വിരുന്നിനെത്തിയ ബന്ധുക്കൾക്ക് നൽകി. നാല് ഗ്രാം നാണയത്തിന്റെ ഒരുവശത്ത് എറണാകുളത്തപ്പനും മറുവശത്ത് പിറന്നാൾ വിശേഷങ്ങളും.

പ്രിയപ്പെട്ട പരമേശ്വരൻ ജി, 105-ാം വയസിലും പൂർണ ആരോഗ്യവാനാണെന്ന് അറിയുന്നതിൽ ഏറെ സന്തോഷം. ആരോഗ്യ പാലനത്തിൽ യുവതലമുറയ്ക്ക് മാതൃകയാണ് താങ്കൾ. ഒന്നിലേറെ തവണ തമ്മിൽ കണ്ടത് ഓർക്കുന്നു. ദിനചര്യകൾ മാറ്റമില്ലാതെ തുടരുന്ന അങ്ങേയ്‌ക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു

- സച്ചിന്റെ സന്ദേശം.

സച്ചിനെ ഒരുപാട് ഇഷ്ടമാണ്. ഇനിയും കാണാമെന്നാണ് പ്രതീക്ഷ

- പരമേശ്വരൻ മൂത്തത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SACHINSWISHESPARAMESWARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.