ആലപ്പുഴ : ഗാനഗന്ധർവൻ യേശുദാസിന്റെ കൃഷ്ണഭക്തിഗാനം 'നീലവർണ്ണൻ' അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ് വഴി ഇന്ന് റിലീസാകും. തരംഗിണി ഓഡിയോസാണ് നിർമ്മാണം. 'അമൃതവർഷിണി രാഗം പോലെ അമൃതമായി ഒഴുകുന്നു കണ്ണന്റെ കാരുണ്യം...' എന്നു തുടങ്ങുന്ന ഗാനമാണ് ഗാനഗന്ധർവ്വന്റെ ശബ്ദമാധുര്യത്തിൽ മുഴങ്ങുക. ഭരണിക്കാവ് പ്രേംകൃഷ്ണയാണ് ഗാനരചന. ശ്രീനാരായണഗുരുവിന്റെ കൃതികൾക്ക് ഈണം പകർന്ന് കച്ചേരി അവതരിപ്പിച്ച് ശ്രദ്ധേയനായ ഭരണിക്കാവ് അജയകുമാറിന്റേതാണ് സംഗീതം. ഓർക്കസ്ട്രേഷൻ സനൽകുമാർ ഗാനപ്രിയ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |