തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഓക്സിജൻ തോത് കൂട്ടാനും സഹായിക്കുന്ന യോഗക്രിയകൾ ഈശ ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ ഓൺലൈനിൽ പരിശീലിക്കാൻ സൗകര്യം. പ്രതിരോധശക്തി വർദ്ധിപ്പിക്കുന്ന സാഷ്ടാംഗ, മകരാസന, സിംഹക്രിയ എന്നിവയിലാണ് സൂം പ്ളാറ്റ്ഫോമിൽ ജൂൺ 30 വരെ ദിവസവും രാവിലെ ഏഴിനു തുടങ്ങി 40 മിനിറ്റ് നീളുന്ന സെഷൻ. സൗജന്യമായി പങ്കെടുക്കാം.
ഇതിനു പുറമെ, കോളേജ്, സ്കൂൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും, ബാങ്ക്, ഐ.ടി മേഖലകളിൽ പ്രവർത്തിക്കുന്നവർക്കുമായി പ്രത്യേക സെഷനുകളുണ്ട്. സ്ഥാപനങ്ങൾക്കും മറ്റും ജീവനക്കാർക്കായി യോഗപരിശീലന സെഷനുകൾ സംഘടിപ്പിക്കാനും ഈശ ഫൗണ്ടേഷൻ അവസരമൊരുക്കും. രജിസ്ട്രേഷന്: http://isha.co/dailyyoga.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |