തിരുവനന്തപുരം: എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ സംസ്ഥാന യോഗ ഒളിമ്പ്യാഡ് 29,30 തീയതികളിൽ കൈമനം ആർ.ടി.ടി.സിയിൽ നടത്തും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്കുമാർ ഉദ്ഘാടനം ചെയ്യും. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്.പ്രദീപ് മുഖ്യാതിഥിയാകും. 14 ജില്ലകളിൽ നിന്ന് ദേശീയ അന്തർദേശീയ താരങ്ങളുൾപ്പടെ 200ലധികം പേർ പങ്കെടുക്കും. വിജയിക്കുന്നവർ ഡൽഹിയിൽ നടക്കുന്ന ദേശീയ ഒളിമ്പ്യാഡിലേക്ക് യോഗ്യത നേടും. മേയ് 30ന് വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |