പരീക്ഷാ ഫലം
സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.കോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) സി.ബി.സി.എസ്.എസ് (റെഗുലർ 2022 അഡ്മിഷൻ) പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ.
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭിക്കും. ഉത്തര കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈൻ ആയി നവംബർ 7 വരെ അപേക്ഷിക്കാം.
പരീക്ഷാ കേന്ദ്രം
നാലാം സെമസ്റ്റർ ബി.ടെക് മെക്കാനിക്കൽ എൻജിനിയറിംഗ് (സപ്ലിമെന്ററി, മേഴ്സി ചാൻസ് പാർട്ട് ടൈം ഉൾപ്പെടെ) നവംബർ ഒന്നിന് നടക്കുന്ന (PT2K6/2K6ME406 മെഷീൻ ഡ്രോയിംഗ്) പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ ഹാജരാകണം. പരീക്ഷാ സമയത്തിൽ മാറ്റമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |