തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ കർഷകരെയും വിള ഇൻഷ്വറൻസിൽ അംഗങ്ങളാക്കാൻ കൃഷിവകുപ്പ് ഇന്ന് വിള ഇൻഷ്വറൻസ് ദിനമായി ആചരിക്കും. ഇന്നു മുതൽ 7 വരെ എല്ലാ പഞ്ചായത്തിലും ഇൻഷ്വറൻസ് കാമ്പെയിനും നടക്കും. കാമ്പെയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് കുടപ്പനക്കുന്ന് കൃഷിഭവനിൽ മന്ത്രി പി.പ്രസാദ് നിർവഹിക്കും. അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കർഷകർക്ക് ഓൺലൈനായി ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമാകുന്നതിന് www.aims.kerala.gov.in സന്ദർശിക്കാം.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയോജിതമായി പി.എം.എഫ്.ബി.വൈ,ആർ.ഡബ്ലിയു.ബി.സി.ഐ.എസ് എന്നീ രണ്ടു വിള ഇൻഷ്വറൻസ് പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കി വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |