
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് രണ്ടാംഘട്ട് വോട്ടെടുപ്പിൽ കനത്ത പോളിംഗ്. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായിരുന്നു ഇന്ന് വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴു മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് ആറുമണിയോടെ അവസാനിച്ചു. ആദ്യഘട്ടത്തെ അപേക്ഷിച്ച് രണ്ടാംഘട്ടത്തിൽ കനത്ത പോളിംഗാണ് നടന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒടുവിലത്തെ കണക്കുകൾ പ്രകാരം 75. 38 ശതമാനം പോളിംഗ് രേഖപ്പെടുത്തി. എന്നാൽ അന്തിമ കണക്കുകൾ പുറത്തുവന്നിട്ടില്ല.
ഏറ്റവും കൂടുതൽ പോളിംഗ് വയനാട് ജില്ലയിലാണ്. 77.34 ശതമാനം. കുറവ് തൃശൂർ ജില്ലയിൽ. 71.88 ശതമാനം. മലപ്പുറം 76.85 ശതമാനം. കോഴിക്കോട് 75.47, കണ്ണൂർ 75.73 , പാലക്കാട് 75.6, കാസർകോട് 74.03 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം.
ഡിസംബർ 9ന് നടന്ന ആദ്യഘട്ട തിരഞ്ഞെുപ്പിൽ 7 തെക്കൻ ജില്ലകളാണ് പോളിംഗ് ബൂത്തിലെത്തിയത്. ഇതോടെ രണ്ടു ഘട്ടങ്ങളിലായി കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയായി. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |