തിരുവനന്തപുരം: മഴയും കടലേറ്റവും കൂടുന്നത് പരിഗണിച്ച് സംസ്ഥാനത്ത് കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെടുത്തി കർമ്മപദ്ധതി ആവിഷ്കരിക്കുമെന്ന് ഗവർണർ നയപ്രഖ്യാപനത്തിൽ പറഞ്ഞു. ദേശീയകാലാവസ്ഥാ കർമ്മപദ്ധതിക്ക് അനുസൃതമായിട്ടായിരിക്കുമിത്. തീരദേശ നിയന്ത്രണമേഖല വിജ്ഞാപനത്തിനനുസരിച്ച് എല്ലാതീരദേശ ജില്ലകൾക്കുമായി തയ്യാറാക്കിയ കരട് തീരദേശ മേഖലാ മാനേജ്മെന്റ് പ്ളാനിന് നടപ്പ് വർഷം അന്തിമരൂപം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |