ആലപ്പുഴ: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.എം കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ ബിബിൻ സി. ബാബുവിനെ പാർട്ടിയിൽ നിന്ന് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ പാർട്ടി ഏരിയാ കമ്മിറ്റി ജില്ലാ ഘടകത്തിന് ശുപാർശ ചെയ്തു. പാർട്ടിക്ക് ലഭിച്ച പരാതി ബിബിന്റെ ഘടകമായ കായംകുളം ഏരിയ കമ്മിറ്റിയാണ് പരിശോധിച്ചത്. തുടർ നടപടി അടുത്ത ജില്ലാകമ്മിറ്റി പരിഗണിക്കുമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി ആർ. നാസർ വ്യക്തമാക്കി. ബിബിനെതിരെയുള്ള ഭാര്യയുടെ പരാതി പാർട്ടിയിൽ ചേരിതിരിവിന് ഇടയാക്കിയിരുന്നു. മർദ്ദനം, പരസ്ത്രീ ബന്ധം, ആഭിചാര ക്രിയകൾ നടത്തൽ എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ബിബിന് എതിരെ ഭാര്യ ഉന്നയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |