
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയിലിൽ പോകേണ്ടവർ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇപ്പോഴത്തെ ദേവസ്വം മന്ത്രി വി.എൻ.വാസവനുമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ്ചന്ദ്രശേഖർ. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശബരിമല തന്ത്രി കണ്ഠരര് രാജീവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരപരാധികളായ വിശ്വാസികളെയും തന്ത്രിമാരേയും ദ്രോഹിക്കാൻ ബിജെപി അനുവദിക്കില്ല. മുഖ്യമന്ത്രിക്ക് അൽപമെങ്കിലും ഉളുപ്പുണ്ടെങ്കിൽ കേസ് സിബിഐക്ക് കൈമാറണം. തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത് കടകംപള്ളി സുരേന്ദ്രനിൽ നിന്നും വാസവനിൽ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ്.യാതൊരു വിധ തെളിവുകളുമില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് കോടതി പോലും നിരീക്ഷിച്ചിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്. സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |