SignIn
Kerala Kaumudi Online
Friday, 26 April 2024 6.36 PM IST

ശബരിമല: ചർച്ച വേണമെന്ന് വൃന്ദാ കാരാട്ട്

vrinda-karatt-

കണ്ണൂർ: ആരാധനാലയങ്ങളിൽ സ്‌ത്രീസമത്വം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ശബരിമല അടക്കമുള്ള വിഷയങ്ങളിൽ ചർച്ചകളും സംവാദങ്ങളും നടത്തി തർക്കങ്ങൾ പരിഹരിക്കണമെന്നതാണ് സി.പി.എം നിലപാടെന്ന് പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയത്. എന്നാൽ പല വൈകാരിക തലങ്ങളുമുള്ള വിഷയമായതിനാൽ ചർച്ചയ്ക്ക് വിധേയമാക്കി വിശ്വാസികളായ സ്ത്രീകൾക്കുള്ള അവകാശങ്ങൾ ഉറപ്പാക്കണം. എല്ലാ സ്ഥലങ്ങളിലും ഭരണഘടന സ്ത്രീ സമത്വം ഉറപ്പു നൽകുന്നുണ്ട്. അതേസമയം ഈ വിഷയങ്ങളൊന്നും പാർട്ടി കോൺഗ്രസിലെ കരട് രാഷ്‌ട്രീയ റിപ്പോർട്ടിൽ ചർച്ച ചെയ്‌തിട്ടില്ലെന്നും വൃന്ദ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BRINDA KARAT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.