തിരുവനന്തപുരം: മോദി ക്യാബിനറ്റ് പാസാക്കിയ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഇന്ത്യ പോലെ വൈവിധ്യമാർന്ന രാജ്യത്തിന്റെ നാനാത്വത്തിനും ഭരണഘടനാപരമായി ഫെഡറലിസത്തിനും എതിരെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേന്ദ്ര, സംസ്ഥാന തിരഞ്ഞെടുപ്പുകൾ വ്യത്യസ്തമായ തലങ്ങളിലാണ് നടക്കേണ്ടത്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ കക്ഷികൾക്ക് അനാവശ്യമായ നേട്ടമുണ്ടാക്കാ നാവുമെന്നതും രാജ്യത്തെ നീറുന്ന പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനുള്ളതുമായ ഗൂഢപദ്ധതി മാത്രമാണ്. കാലാവധി പൂർത്തിയാകാതെ നിരവധി സംസ്ഥാന നിയമസഭകൾ പിരിച്ചു വിടുകയെന്നത് അനുവദിക്കാനാവില്ല. ജനശ്രദ്ധ തിരിച്ചു വിടാൻ ഇതുപോലെ നിരവധി പരിപാടികൾ മുമ്പും ബി.ജെ.പി കൊണ്ടുവന്നിട്ടുണ്ട്.ഒറ്റയ്ക്കു ഭരിക്കാൻ പോലും ആൾബലമില്ലാത്തവരുടെ ക്യാബിനറ്റ് നാടകങ്ങൾ കാണിക്കുന്നത് ഭരണപരാജയത്തിൽ നിന്നു ജനശ്രദ്ധ മാറ്റാനാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |