കൊച്ചി: സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എൻ. മോഹനന് മൂന്നാമൂഴം. സംസ്ഥാന കമ്മിറ്റി അംഗമായ സി.എൻ. മോഹനൻ 2018ലാണ് ആദ്യം ജില്ലാ സെക്രട്ടറിയായത്. സംസ്ഥാന സെക്രട്ടേറിയറ്റംഗമായ പി. രാജീവിന് പകരമായിരുന്നു നിയോഗം. 2021 ഡിസംബറിലെ ജില്ലാ സമ്മേളനത്തിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ മൂന്നാം തവണയും ഏകകണ്ഠമായിരുന്നു തിരഞ്ഞെടുപ്പ്.
ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, ദേശീയ വൈസ് പ്രസിഡന്റ്, കോലഞ്ചേരി ഏരിയ സെക്രട്ടറി, ദേശാഭിമാനി റസിഡന്റ് മാനേജർ, ജി.സി.ഡി.എ ചെയർമാൻ പദവികൾ വഹിച്ചിട്ടുണ്ട്. സി.ഐ.ടി.യു അഖിലേന്ത്യാ കൗൺസിൽ അംഗമാണ്. പൂതൃക്ക പഞ്ചായത്തിലെ ചാപ്പുരയിൽ പരേതരായ നാരായണന്റെയും ലക്ഷ്മിയുടെയും മൂന്നാമത്തെ മകനാണ്. ഭാര്യ: കെ.എസ്. വനജ (വടവുകോട് ഫാർമേഴ്‌സ് സഹകരണ ബാങ്ക്). മക്കൾ: ചാന്ദ്‌നി, വന്ദന. മരുമകൻ: അമൽ ഷാജി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |