
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തരംഗമുണ്ടാവുമെന്നതിൽ സംശയമില്ലെന്ന് മഹിള കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബിമേത്തർ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മനഃസമാധാനമായി ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. ട്രെയിനിൽ പോലും സ്ത്രീകൾക്ക് സുരക്ഷിതമായി യാത്രചെയ്യാനാവുന്നില്ല. ഇപ്പോഴുണ്ടാവുന്ന പല അക്രമസംഭവങ്ങൾക്കു പിന്നിലും മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും സ്വാധീനമാണ്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ നർക്കോട്ടിക്സ് ഒരു മഹത്വവത്കരിച്ച (ഗ്ളോറിഫൈഡ്) ബിസിനസാണ്.
സ്ത്രീകൾക്ക് ആയിരം രൂപ നൽകുന്നത് സ്വാഗതാർഹം തന്നെ. പക്ഷേ, പിണറായിവിജയൻ മുഖ്യമന്ത്രി ആയത് ഇന്നലെയാണോ? ഈ 1000 രൂപകൊണ്ട് ജനങ്ങൾക്ക് ജീവിക്കാൻ സാധിക്കുമോ - ജെബി മേത്തർ ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |