തൃശൂർ: പൂരം കലക്കൽ അന്വേഷണത്തിന്റെ ഭാഗമായി മന്ത്രി കെ. രാജന്റെ മൊഴിയെടുക്കും. എ.ഡി.ജി.പി അജിത്കുമാറിന്റെ വീഴ്ചയെക്കുറിച്ച് ഡി.ജി.പി ഷെയ്ക്ക് ദർവേഷ് സാഹിബ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണിത്. നിയമസഭാ സമ്മേളനം കഴിഞ്ഞ് മൊഴി നൽകുമെന്ന് മന്ത്രി അറിയിച്ചു. കേസന്വേഷണം ഇഴയുകയാണെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. എം.ആർ. അജിത്കുമാർ ഡി.ജി.പിയാകുമോ എന്ന് നമുക്ക് പറയാൻ പറ്റില്ല. അതൊക്കെ എങ്ങനെയാണ് നമ്മൾ നിശ്ചയിക്കുക? ഒരു മാദ്ധ്യമ സ്ഥാപനത്തിന്റെ ചീഫ് ബി.ജെ.പിയുടെ പ്രസിഡന്റാവുമെന്ന് ആരെങ്കിലും കരുതിയതാണോയെന്നും രാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |