തിരുവനന്തപുരം: തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ, ഉണർന്ന് പ്രവർത്തിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. തിങ്കളാഴ്ച രാത്രി തന്നെ അദ്ദേഹം കെ.പി.സി.സിയുടെ തിരഞ്ഞെടുപ്പ് സമിതിയിലെ 38 നേതാക്കളെയും ടെലഫോണിൽ ബന്ധപ്പെട്ടു.
ഉമാ തോമസിനെ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന അഭിപ്രായമാണ് ഭൂരിഭാഗം പേരും പങ്കു വച്ചത്. മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയുമായി ഇന്നലെ രാവിലെ സുധാകരൻ സംസാരിച്ചു. എം.പിമാരായ ശശി തരൂരിനെയും എം.കെ. രാഘവനെയും തിങ്കളാഴ്ച ഫോണിൽ കിട്ടാതിരുന്നതിനാൽ ഇന്നലെ ഐ.എൻ.ടി.യു.സി സമ്മേളനവേദിയിൽ വച്ചാണ് അവരോട് അഭിപ്രായം തേടിയത്. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മിൽ ആശയവിനിമയം തുടർന്നു കൊണ്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |