കണ്ണൂർ : കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മൽസരിച്ചാൽ മന:സാക്ഷി വോട്ട് ചെയ്യുമെന്ന് കെ.പി.സി .സി അദ്ധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഉറപ്പായ അവസ്ഥയാണ്. ഗാന്ധി കുടുംബം ആഗ്രഹിക്കുന്നത് അശോക് ഗെലോട്ടിനെ പ്രസിഡന്റാക്കാനാണ്. എതിരാളിയായി ശശി തരൂർ മത്സരിച്ചാൽ കേരളത്തിലുള്ളവർ മന:സാക്ഷി വോട്ട് ചെയ്യട്ടെയെന്നും കെ .പി .സി .സി അദ്ധ്യക്ഷൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ച ജി 23 നേതാക്കളെ ഉൾക്കൊളളാൻ ഗാന്ധി കുടുംബത്തിന് കഴിയാത്തത് നിർഭാഗ്യകരമാണ്. പാർട്ടിക്കുള്ളിൽ തിരുത്തലിന് ശ്രമിച്ചവരാണ് ജി 23 നേതാക്കൾ . അവർ പറയുന്നതിലെ കാര്യങ്ങൾ ഉൾക്കൊളളാൻ നേതൃത്വം തയാറാകണമായിരുന്നു. ജി 23 നേതാക്കളുമായി നല്ല ബന്ധം തുടരണമായിരുന്നു എന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |