കോഴിക്കോട്: ഹെലികോപ്ടർ ദുരന്തത്തിൽ മരിച്ച ഇന്ത്യയുടെ സംയുക്തസേനാ മേധാവി ബിപിൻ റാവത്തിനെ സമൂഹ മാദ്ധ്യമങ്ങളിൽ അപമാനിച്ചവർക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബിപിൻ റാവത്തിനെ അധിക്ഷേപിച്ച് സാമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റിട്ട ഗവ. പ്ലീഡർ രശ്മിത രാമചന്ദ്രനെതിരെ ഐ.ടി ആക്ടനുസരിച്ച് കേസടുക്കണം. സർക്കാരിനും അഭിഭാഷകയുടെ നിലപാടാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പ്ലീഡർ സ്ഥാനത്തു നിന്ന് രശ്മിതയെ എത്രയും വേഗം നീക്കണം. രാജ്യം വലിയ ദുരന്തം നേരിട്ടപ്പോൾ ആഹ്ലാദിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണ്.
രാജ്യം മുഴുവൻ ദുഃഖിക്കുമ്പോൾ കേരളത്തിലെ ഇടതു ജിഹാദി സംഘങ്ങൾ അപകടം ആഘോഷമാക്കുകയായിരുന്നു. രാജ്യദ്രോഹശക്തികളെ പിന്തുണയ്ക്കുന്ന നയമാണ് സംസ്ഥാന സർക്കാരിന്റേത്. രശ്മിതയുടെ പോസ്റ്റിനെതിരെ പല പൊലീസ് സ്റ്റേഷനുകളിലും പരാതി ലഭിച്ചിട്ടുണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |