ന്യൂഡൽഹി:ആയിരക്കണക്കിന് ചെറുകിട വ്യാപാരികളെ തകർത്തിട്ടാണ് കേന്ദ്ര സർക്കാർ വൻകിടക്കാരെ വളർത്തുന്നതെന്ന് എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറിയും എംപിയുമായ കെ.സി. വേണുഗോപാൽ പറഞ്ഞു. ന്യൂഡൽഹി ജന്ദർന്ദറിൽ കേരള വ്യാപാര വ്യവസായ ഏകോപന സമിതിയുടെ പാര്ലമെന്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.പിമാരായ എൻ. കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, വർക്കിംഗ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി, ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, ട്രഷറർ എസ്. ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |