ആലപ്പുഴ: ഡി.സി.സി അദ്ധ്യക്ഷന്മാരുടെ പട്ടികയിൽ പട്ടികജാതിക്കാർ ഇടംപിടിക്കാത്തതിനു കാരണം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പിയാണെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷാജു ആരോപിച്ചു. 10 ശതമാനം പട്ടികജാതി - വർഗ പ്രാതിനിദ്ധ്യം എന്ന കെ. സുധാകരന്റെ ഉറപ്പും പാലിക്കപ്പെട്ടില്ല. ഡി.സി.സി പട്ടികയിൽ പിന്നാക്ക വിഭാഗം നേരിട്ടത് വലിയ അവഗണനയാണ്. കൊടിക്കുന്നിൽ നിർദ്ദേശിച്ചതുപോലും പട്ടികജാതിക്കാരന്റെ പേരല്ല. പുറത്തുവന്ന പട്ടിക അവിശ്വസനീയമാണെങ്കിലും കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ അത് അംഗീകരിക്കുകയാണെന്നും കെ.കെ. ഷാജു പ്രസ്താവനയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |