SignIn
Kerala Kaumudi Online
Saturday, 27 April 2024 3.34 AM IST

വികസനം ഇടത് തുറുപ്പു ചീട്ട്

ldf-rally

തിരുവനന്തപുരം: ഔദ്യോഗികമായി കളത്തിലിറങ്ങിയത് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് മാത്രമാണെങ്കിലും, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ പ്രചാരണത്തിന്റെ ആവേശം തുടക്കത്തിലേ ഉച്ചസ്ഥായിയിൽ. കെ-റെയിൽ വിവാദം ആദ്യമായി മാറ്റുരയ്ക്കപ്പെടുന്നത് തൃക്കാക്കരയിലാവുമ്പോൾ, എൽ.ഡി.എഫിന്റെ പ്രചാരണ അജൻഡ കേന്ദ്രീകരിക്കുന്നത് വികസനമെന്ന ഒറ്റ വിഷയത്തിൽ.

ഇടതുമുന്നണി സ്ഥാനാർത്ഥി സി.പി.എമ്മിന്റെ യുവനേതാവ് കെ.എസ്. അരുൺകുമാർ ആകുമെന്നാണ് സൂചനകളെങ്കിലും, ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്നാകും പ്രഖ്യാപനം.

സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണന് മുൻതൂക്കം നൽകി ബി.ജെ.പി മൂന്നംഗ സ്ഥാനാർത്ഥി പാനൽ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. ഇന്ന് തന്നെ ഡൽഹിയിൽ നിന്ന് സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായേക്കും. എ.സജി, എസ്. ജയകൃഷ്ണൻ എന്നിവരാണ് രാധാകൃഷ്ണന് പുറമേ പാനലിൽ.

തൃക്കാക്കരയിൽ വികസനമാണ് മുഖ്യ ചർച്ചാവിഷയമെന്ന് സി.പി.എം പ്രഖ്യാപിച്ചു കഴിഞ്ഞു. യു.ഡി.എഫിന്റെ സിൽവർലൈൻ വിരുദ്ധ പ്രക്ഷോഭം വികസന വിരുദ്ധ സമീപനമെന്നാണാരോപണം. എന്നാൽ സിൽവർലൈൻ കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകർക്കുമെന്ന പ്രചാരണം ശക്തിപ്പെടുത്തുകയാണ് യു.ഡി.എഫ്. സിൽവർലൈൻ പാതയുടെ ജില്ലയിലെ ഏക സ്റ്റേഷൻ തൃക്കാക്കര മണ്ഡലത്തിലെ കാക്കനാടാണ്. പദ്ധതിക്കായി ഏറ്റവും കുറച്ച് സ്ഥലമെടുപ്പ് വേണ്ടിവരുന്ന മണ്ഡലവും അതുകൊണ്ട് ആശങ്കകൾ തൃക്കാക്കരയിൽ മറ്റിടങ്ങളിലുള്ളത് പോലെ ശക്തമായേക്കില്ല.

ഇടത് പ്രചാരണ അജൻഡയ്ക്ക് ഉത്തേജനമേകിയത് ഇടഞ്ഞു നിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസാണെന്നതും ശ്രദ്ധേയം.

നൂറിന്റെ ഉറപ്പ് എന്നാണ് ഇടത് മുദ്രാവാക്യം. നിലവിലെ 99 സീറ്റുകൾ നൂറിലേക്കെത്തിക്കുന്ന തിരഞ്ഞെടുപ്പാകും ഇതെന്നാണ് അവകാശവാദം. ആദ്യം മുതൽക്കേ മണ്ഡലത്തിലെത്തി പ്രവർത്തനങ്ങളുടെ മേൽനോട്ടച്ചുമതല ഏറ്റെടുത്തിരിക്കുകയാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. തൃക്കാക്കരയിലെ വിജയത്തിളക്കം അഭിമാന പ്രശ്നമായി കാണുന്ന കോൺഗ്രസിൽ പ്രചാരണ മേൽനോട്ട ചുമതല പൂർണമായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നവകാശപ്പെട്ട അദ്ദേഹവും കെ.പി.സി.സി പ്രസിഡന്റും താഴെത്തട്ടിലടക്കം പഴുതില്ലാത്ത സംഘാടനത്തിലാണ് ഊന്നുന്നത്.

ഉമ തോമസിന്റെ സ്ഥാനാർത്ഥിത്വം തർക്കങ്ങളില്ലാതെ പ്രഖ്യാപിക്കാനായത് ആദ്യ വിജയമായാണ് കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത്. അങ്കക്കളത്തിൽ ഉമ തോമസ് സജീവമായിക്കഴിഞ്ഞു. അസ്വാരസ്യങ്ങൾ അകറ്റിയെന്ന് നേതൃത്വം അവകാശപ്പെടുമ്പോഴും മുറുമുറുപ്പുകൾ ചില കോണുകളിൽ നിന്നുയർന്നത് കോൺഗ്രസിൽ അലോസരമുണ്ടാക്കുന്നതായി. ഡൊമിനിക് പ്രസന്റേഷനെ അനുനയിപ്പിച്ചെങ്കിലും ഷാനിമോൾ ഉസ്മാന്റെയും ദീപ്തിമേരി വർഗീസിന്റെയും ഇന്നലത്തെ പ്രതികരണങ്ങളിൽ അസംതൃപ്തി ഒളിഞ്ഞുകിടന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പതിമൂവായിരം വോട്ടുകൾ പിടിച്ച ട്വന്റി-ട്വന്റി, ആംആദ്മിയടക്കമുള്ള പാർട്ടികളെയെല്ലാം ഒരുമിപ്പിച്ച് മുന്നണിയായി മത്സരിക്കാനൊരുങ്ങുന്നതും ഉറ്റുനോക്കപ്പെടുന്നു.

 സ​ഹ​താ​പം വി​ല​പ്പോ​വി​ല്ല: പി.​സി.​ ​ചാ​ക്കോ

​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​സ​ർ​ക്കാ​രി​ലു​ള്ള​ ​ജ​ന​ങ്ങ​ളു​ടെ​ ​വി​ശ്വാ​സ​ ​പ്ര​ഖ്യാ​പ​ന​മാ​യി​രി​ക്കു​മെ​ന്നും​ ​നി​യ​മ​സ​ഭ​യി​ലെ​ ​ക​ക്ഷി​നി​ല​ ​നൂ​റി​ലേ​ക്ക് ​ഉ​യ​ർ​ത്തു​മെ​ന്നും​ ​എ​ൻ.​സി.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പി.​സി.​ ​ചാ​ക്കോ.​ ​എ​റ​ണാ​കു​ളം​ ​ബി.​ടി.​എ​ച്ച് ​ഹോ​ട്ട​ലി​ൽ​ ​പാ​ർ​ട്ടി​ ​സം​സ്ഥാ​ന​ ​ക​ൺ​വെ​ൻ​ഷ​ന് ​ശേ​ഷം​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​നി​ല​വി​ലെ​ ​രാ​ഷ്ട്രീ​യാ​ന്ത​രീ​ക്ഷം​ ​മാ​റ്റി​വ​ര​യ്ക്കാ​ൻ​ ​യു.​ഡി.​എ​ഫി​ന് ​ശേ​ഷി​യി​ല്ല.​ ​വി​ജ​യ​സാ​ദ്ധ്യ​ത​യി​ല്ലെ​ന്ന​തി​നാ​ലാ​ണ് ​സ​ഹ​താ​പ​ത​രം​ഗം​ ​പ​രീ​ക്ഷി​ക്കു​ന്ന​തെ​ന്നും​ ​ചാ​ക്കോ​ ​പ​റ​ഞ്ഞു.​ 24​ന് ​എ​റ​ണാ​കു​ളം​ ​മ​റൈ​ൻ​ ​ഡ്രൈ​വി​ൽ​ ​എ​ൻ.​സി.​പി​ ​സം​സ്ഥാ​ന​ ​പ്ര​തി​നി​ധി​ ​സ​മ്മേ​ള​നം​ ​ദേ​ശീ​യ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ശ​ര​ത് ​പ​വാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ദേ​ശീ​യ​ ​നേ​താ​ക്ക​ളാ​യ​ ​പ്ര​ഫു​ൽ​ ​പ​ട്ടേ​ലും​ ​സു​പ്രി​യ​ ​സു​ലേ​യും​ ​പ​ങ്കെ​ടു​ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LDF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.